Posted By user Posted On

മോശം കാലാവസ്ഥ; ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ് പ്രസ് വിമാനം കൊച്ചിയിലിറക്കി; പ്രതിഷേധവുമായി യാത്രക്കാർ

ദുബായിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം കാലാവസ്ഥ മോശമായതിനാൽ നെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ 2.15 നു എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെ അവരുടെ ഡെസ്റ്റിനേഷനായ കോഴിക്കോട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിലേക്ക് ഇറങ്ങിപ്പോകണമെന്ന് വിമാനജോലിക്കാർ നിർബന്ധിച്ചെങ്കിലും യാത്രക്കാർ കൂട്ടാക്കിയില്ല തങ്ങളുടെ സ്ഥലത്തു എത്തിക്കുക എന്ന നിലപാടിൽ അവർ ഉറച്ചിരിക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *