
വമ്പൻ റിക്രൂട്ട്മെന്‍റ്; ഇന്ത്യയിലടക്കം ഓപ്പണ്‍ ഡേ, ഈ എയർവേസിൽ ആയിരത്തിലധികം തൊഴിലവസരങ്ങള്‍, ഉടൻ അപേക്ഷിക്കൂ
ഈ വര്‍ഷം അവസാനത്തോടെ 1,000 ക്യാബിന്‍ ക്രൂവിനെ നിയമിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്. എയർലൈൻ ഈ വർഷം ഇതിനോടകം 1000-ലേറെ ക്യാബിൻ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കുകയോ ഇത്തിഹാദിന്‍റെ careers.etihad.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കുകയോ ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
അബുദാബി, ദുബായ് എന്നിവിടങ്ങളിൽക്കൂടാതെ, ഇന്ത്യയിൽ ജയ്പൂരിലും ഏഥൻസ്, അന്‍റാല്യ, മലാഗ, മാഞ്ചസ്റ്റർ, കോപ്പൻഹേഗൻ, വിയന്ന, സിംഗപ്പൂർ, നൈസ്, ഡബ്ലിൻ, ആംസ്റ്റർഡാം, ബ്രസൽസ്, ഡസൽഡോർഫ്, മിലാൻ, ജോഹന്നാസ്ബർഗ്, കേപ്ടൗൺ, കൊളംബോ, എന്നിവിടങ്ങളിലും ജൂൺ മുതൽ വർഷാവസാനം വരെ ഓപ്പണ്‍ ഡേകളും ഇന്‍വിറ്റേഷന്‍ ഡേകളും നടക്കും.
ഷോര്‍ട്ട്ലിസ്റ്റില്‍ ഉൾപ്പെട്ട ഉദ്യോഗാർഥികളെ വ്യക്തിപരമായോ അല്ലാതെയോ ഉള്ള അഭിമുഖത്തിന് ക്ഷണിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എയർലൈനിന്റെ ആസ്ഥാനത്തോട് ചേർന്നുള്ള ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിങ്ങിന്റെ സായിദ് ക്യാംപസില്‍ പരിശീലനം നൽകുമെന്നതിനാൽ പ്രവൃത്തിപരിചയം നിര്‍ബന്ധമില്ലെന്നും എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം വേൾഡ് ട്രാവൽ അവാർഡ്‌സ് മിഡിൽ ഈസ്റ്റ് എഡിഷൻ ഇത്തിഹാദിന്റെ ടീമിനെ ‘ലീഡിങ് ക്യാബിൻ ക്രൂ 2024’ എന്ന് നാമകരണം ചെയ്‌തിരുന്നു. ഇത്തിഹാദിനെ ‘ബെസ്റ്റ് ക്യാബിൻ ക്രൂ 2024’ ആയി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇത്തിഹാദിന്റെ ക്യാബിൻ ക്രൂവിൽ ഇന്ത്യയടക്കം 112 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)