Posted By user Posted On

യുഎഇ കാലാവസ്ഥ: യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു; താപനില 47 ഡിഗ്രി സെൽഷ്യസിലെത്തും

യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 8.30 വരെ ചിലയിടങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഡ്രൈവർമാർ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും പൊലീസ് എക്സിലൂടെ അഭ്യർത്ഥിച്ചു.

ആന്തരികപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തും. അൽ ക്വാവയിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെയും ഈർപ്പം 65 ശതമാനം വരെയും ഉയരും. രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും. അബുദാബിയിലും ദുബായിലും യഥാക്രമം 40 ഡിഗ്രി സെൽഷ്യസും 36 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. ചില സമയങ്ങളിൽ നേരിയ കാറ്റ് വീശുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JVFC0VsjVDfILXrC0dvkMo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *