Posted By user Posted On

യുഎഇയിൽ തട്ടിപ്പിന് ഇരയാവുന്നവരിലേറെയും മലയാളികൾ; നഷ്ടമാകുന്നത് ലക്ഷങ്ങൾ

ഗൾഫിൽ വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും തുടർകഥയാകുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർക്കാണ് തട്ടിപ്പിൽ അകപ്പെട്ട് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത്. യുഎഇയിൽ കഴിഞ്ഞ വർഷം 54 ശതമാനം വ്യക്തികൾ വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്നാണ് സൈബർ സെക്യൂരിറ്റി കൗൺസിലി​ന്റെ വെളിപ്പെടുത്തൽ. 19% പേർ സമൂഹ മാധ്യമ തട്ടിപ്പുകൾക്കും ഇരയായി. ഈ കാലയളവിൽ 56% ബിസിനസുകളും ഡാറ്റാ ലംഘനം നേരിട്ടു. ‘ഫിഷിങ്’ വെബ്‌സൈറ്റുകൾ, ഇമെയിലുകൾ, സമൂഹ മാധ്യമ പോസ്റ്റുകൾ, തൽക്ഷണ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനുകൾ വഴിയുള്ള തട്ടിപ്പുകൾ എന്നിവയിലൂടെയാണ് സൈബർ ആക്രമണങ്ങൾ കുടൂതലും നടക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

നാട്ടിൽ നിന്ന് ഗൾഫിലെത്തി അധികകാലം ആകാത്തവരാണ് കൂടുതലും ഇരയാകുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെന്നും പൊലീസുകാരെന്നും പറഞ്ഞാണ് തട്ടിപ്പുകാർ വിളിക്കുന്നത്. സ്വകാര്യമായി വയ്ക്കേണ്ട ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒടിപിയുമെല്ലാം ചിന്തിക്കുകയോ സംശയിക്കുകയോ പോലുമില്ലാതെ തട്ടിപ്പുകാർക്ക് കൈമാറുന്നതാണ് കാണാൻ കഴിയുന്നത്. ഭൂരിഭാഗം കോളുകളും വിദേശ നമ്പരുകളിൽ നിന്നാണ് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബാങ്ക് അധികൃതരും പൊലീസും ഒരിക്കലും അക്കൗണ്ട് വിവരങ്ങൾക്ക് ചോദിക്കില്ല. അവർ ഓഫിസ് നമ്പരുകൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും തിരിച്ചറിയണം.

ഹാക്കിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചുള്ള തട്ടിപ്പും വർധിച്ചിരിക്കുന്നതിനാൽ വ്യക്തികളും സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അറിയാത്ത ലിങ്കുകളിലൂടെയോ അജ്ഞാത സന്ദേശങ്ങളിലൂടെയോ വ്യക്തിഗത ഡാറ്റകൾ നൽകരുത്. ഔദ്യോഗിക വെബ്സൈറ്റുകളെന്ന് ഉറപ്പാക്കി മാത്രം ഉപയോഗിക്കുക. ഇമെയിലുകൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് അധികൃതരെ അറിയിക്കണമെന്നാണ് നിർദേശം. യുഎഇയിലെ ഓൺലൈൻ കുറ്റകൃത്യങ്ങൾ ഫോൺ ഉപയോഗിച്ച് നാല് ലളിതമായ ഘട്ടങ്ങളിലൂടെ തടയാമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമിപ്പിച്ചു. ഉപയോക്താക്കൾക്ക് ‘ഒരു ക്രിമിനൽ റിപ്പോർട്ട് ഫയൽ ചെയ്യുക’ വിഭാഗം തിരഞ്ഞെടുത്ത് പുതിയ അഭ്യർത്ഥന സൃഷ്ടിക്കാൻ ‘ചേർക്കുക’ ഐക്കണിൽ ക്ലിക്ക് ചെയ്യാം. രണ്ടാം ഘട്ടമെന്ന നിലയിൽ, അധികാരികൾക്ക് എളുപ്പമാക്കുന്നതിന് ഉപയോക്താക്കൾക്ക് മാപ്പിൽ സംഭവത്തിന്റെ സ്ഥാനം തിരഞ്ഞെടുക്കാനാകും. റിപ്പോർട്ടിങ് രീതി തിരഞ്ഞെടുക്കുന്നതാണ് മൂന്നാമത്തെ ഘട്ടം. രേഖാമൂലമോ ശബ്ദ സന്ദേശമായോ വിഡിയോകളും ഫൊട്ടോഗ്രാഫുകളും പോലും റിപ്പോർട്ടുകൾ സമർപ്പിക്കാം. തുടർന്ന് ഉപയോക്താവ് സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങളും തെളിവുകളും ചേർക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *