പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി അബുധാബിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ലിമോസിൻ ഡ്രൈവറായി ജോലി ചെയ്തുവന്ന വേങ്ങര പുല്ലമ്പലവൻ സുബൈർ (58) ആണ് താമസിക്കുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് റൂമിൽ ഒപ്പമുള്ളയാൾ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. തുടർന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വരുന്ന 30ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നു. കൊണ്ടുപോകാനുള്ള സാധനങ്ങളും വാങ്ങി സൂക്ഷിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. സക്കീനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷിബിൻ, ഷെഫിൻ മുഹമ്മദ്, ഷെസ്മി നൂരി. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)