Posted By user Posted On

റെക്കോർഡ് ലാഭം കൊയ്ത് എമിറേറ്റ്സ്:ജീവനക്കാർക്ക് കോളടിച്ചു, 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ് തുക

റെക്കോര്‍ഡ് ലാഭം കൊയ്ത് എമിറേറ്റ്‌സ് ഗ്രൂപ്പ്. വന്‍ ലാഭം നേടിയതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് എമിറേറ്റ്‌സ്.

20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. എമിറേറ്റ്‌സ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളത്തിനൊപ്പം ബോണസ് ലഭിക്കും. എമിറേറ്റ്‌സ് ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം ഉയര്‍ന്ന് 112,406 ആയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത്. 18.7 ബില്യണ്‍ ദിര്‍ഹത്തിന്റെ റെക്കോര്‍ഡ് ലാഭവും 137.30 ബില്യണ്‍ ദിര്‍ഹം വരുമാനവുമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 71 ശതമാനം ലാഭമാണ് രേഖപ്പെടുത്തിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *