വിമാനത്തിന്റെ ശുചിമുറിയില്‍ ഇരുന്ന് സിഗരറ്റ് വലിച്ച് ഇന്ത്യക്കാരന്‍; കൈയ്യോടെ പിടികൂടി ജീവനക്കാര്‍
വിമാനയാത്രയ്ക്കിടെ സിഗരറ്റ് വലിച്ച 51കാരന്‍ പിടിയില്‍. മസ്‌കത്തില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ ബാലകൃഷ്ണ രാജയെന്ന 51കാരനാണ് അറസ്റ്റിലായത്.
വിസ്താരയുടെ യുകെ234 വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. സ്‌മോക്ക് ഡിറ്റക്ടറിന്റെ സഹായത്തോടെ പൈലറ്റ് യാത്രക്കാരന്‍ പുകവലിച്ചത് കണ്ടെത്തുകയായിരുന്നു. പൈലറ്റ് ഓണ്‍ബോര്‍ഡ് ക്യാബിന്‍ ക്രൂവിനെ വിവരം അറിയിച്ചു. ജീവനക്കാര്‍ വാഷ്‌റൂം പരിശോധിക്കുകയും പുകവലിച്ചതായി കണ്ടെത്തുകയുമായിരുന്നു.
മുംബൈ വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്യവെ വിമാനത്തിനുള്ളില്‍ വെച്ച് പുകവലിച്ചതായി ഇയാള്‍ സമ്മതിച്ചു. സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഐപിസി 336, എയര്‍ക്രാഫ്റ്റ് നിയമത്തിലെ 25 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഴുവന്‍ യാത്രക്കാരേയും അപകടത്തിലാക്കാന്‍ ഇയാള്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)