Posted By user Posted On

യുഎഇയിൽ ഐസിഎസ്ഇ, ഐഎസ്സി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയിലെ ICSE, ISC പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ (ഇന്ത്യന്‍ സെക്കണ്ടറി എജ്യുക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്), ഐഎസ്സി ((ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്) പരീക്ഷ ഫലങ്ങള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. മികച്ച വിജയ നിരക്ക് നേടിയതിനാല്‍ യുഎഇയിലെ സിഐഎസ്സിഇ-അഫിലിയേറ്റഡ് സ്‌കൂളുകളും വിദ്യാര്‍ത്ഥികളും ആഹ്ലാദത്തിലാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ തങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിച്ചതായി വ്യക്തമാക്കി. എന്നിരുന്നാലും, തങ്ങള്‍ ഇപ്പോഴും ഫലങ്ങള്‍ പൂര്‍ണമായി വിലയിരുത്തുന്നതിന്റെ പ്രക്രിയയിലാണെന്നും അന്തിമ വിശദാംശങ്ങള്‍ ഉടന്‍ പങ്കിടുമെന്നും അവര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ CISCE ബോര്‍ഡ് പരീക്ഷകള്‍ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. അതിനാല്‍ കൗണ്‍സില്‍ രണ്ട് പേപ്പറുകളുടെ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ആദ്യം ഫെബ്രുവരി 26 ന് നിശ്ചയിച്ചിരുന്ന ISC കെമിസ്ട്രി പേപ്പര്‍ മാര്‍ച്ച് 21 ലേക്ക് പുനഃക്രമീകരിച്ചു. ഒരു പരീക്ഷാ കേന്ദ്രത്തിലെ ചോദ്യപേപ്പര്‍ പാക്കറ്റ് കാണാതായതിനാല്‍ 12 ക്ലാസ് സൈക്കോളജി പരീക്ഷയും വൈകി. ആദ്യം മാര്‍ച്ച് 27 ന് നിശ്ചയിച്ചിരുന്ന പരീക്ഷ ഏപ്രില്‍ 4 ന് ആണ് നടന്നത്.
10, 12 ക്ലാസുകളിലെ കമ്പാര്‍ട്ട്മെന്റ് പരീക്ഷകള്‍ ഈ സെഷന്‍ മുതല്‍ നിര്‍ത്തിവയ്ക്കാനാണ് ബോര്‍ഡ് തീരുമാനം. മാര്‍ക്കുകളോ ഗ്രേഡുകളോ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി രണ്ട് വിഷയങ്ങളില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ എഴുതാം. ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈയില്‍ നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *