Posted By user Posted On

യുഎഇയിലെ പ്രതികൂല കാലാവസ്ഥ; വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

യുഎഇയിൽ പ്രതികൂല കാലാവസ്ഥ പ്രവചിച്ച സാഹചര്യത്തിൽ കാലാവസ്ഥയെക്കുറിച്ചുള്ള കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ അതോറിറ്റി. വരാനിരിക്കുന്ന പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് ഉമ്മുൽ ഖുവൈൻ പോലീസ് പറഞ്ഞു. അത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നവർ ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും ഭയവും ഉളവാക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. കാലാവസ്ഥയെ കുറിച്ച് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രമേ കണക്കിലെടുക്കാവൂവെന്നും ജനങ്ങൾക്ക് നിർദേശം. യുഎഇയിലെ നിയമമനുസരിച്ച്, കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിപ്പിച്ചാൽ പിഴയായി 100,000 ദിർഹം മുതൽ 200,000 ദിർഹം വരെ അടയ്ക്കേണ്ടിവരും കൂടാതെ രണ്ട് വർഷം വരെ തടവും ലഭിച്ചേക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *