Posted By user Posted On

യുഎഇയില്‍ നേരിയ ഭൂചലനം

യുഎഇയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് യുഎഇയില്‍ ശനിയാഴ്ച 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. പുലര്‍ച്ചെ ചില താമസക്കാര്‍ക്ക് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 3.03ന് ഖോര്‍ഫക്കന്‍ തീരത്ത് അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്‍സിഎം പറയുന്നത് അനുസരിച്ച്, താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും, ഭൂകമ്പം രാജ്യത്തെ ബാധിച്ചില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *