Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു

പ്രവാസി മലയാളി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. ഷാർജയിലുണ്ടായ വാഹനാപകടത്തിൽ ചീരൻ വീട്ടിൽ വിൽസൺ (59 ) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 10ന് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. അജ്മാനിലെ അൽ–അഹ്സാർ വാട്ടർ അതോറിറ്റി എന്ന കമ്പനിയിലെ ട്രക്ക് ഡ്രൈവറായ വിൽസൺ ശനിയാഴ്ച ഉച്ചയോടെ ശുദ്ധജല വിതരണത്തിനു പോകുമ്പോൾ വാഹനം തലകീഴായി മറിയുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ജെസി. മകൻ: ജിഷിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *