Posted By user Posted On

റമദാനിൽ വലിയ വാഹനങ്ങൾക്ക് യുഎഇയിൽ വിലക്ക്

റമദാനിൽ അബുദാബി നഗരത്തിലേക്ക് തിരക്കുള്ള സമയങ്ങളിൽ ട്രക്ക്, ട്രെയ്‍ലർ, അൻപതോ അതിൽ കൂടുതലോ യാത്രക്കാരുള്ള തൊഴിലാളി ബസ് തുടങ്ങി വലിയ വാഹനങ്ങൾ പ്രവേശിക്കുന്നത് വിലക്കി. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 2 മുതൽ 4 വരെയുമാണ് നിരോധനമെന്ന് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനൽ മഹ്മൂദ് യൂസഫ് അൽ ബലൂഷി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനും ഗതാഗതം സുഗമമാക്കാനും കൂടുതൽ പട്രോളിങ് സംഘത്തെ വിന്യസിക്കുമെന്നും പറഞ്ഞു.

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) റമസാൻ മാസത്തിലെ സമയക്രമം പ്രഖ്യാപിച്ചു. ജാഫ്‌ലിയയിലെ ഹെഡ്ക്വാർട്ടേഴ്സ്, അൽ മനാറ സെന്റർ, ന്യു അൽ തവാർ ഓഫിസ് എന്നീ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സേവനങ്ങൾ ലഭ്യമാകും. വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും 2 മുതൽ 5 വരെയുമാകും പ്രവർത്തന സമയം. ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ അടിയന്തര ഓഫിസിൽ 24 മണിക്കൂറും സേവനം ലഭിക്കും. അൽ അവീറിലെ കസ്റ്റമർ ഹാപ്പിനെസ് കേന്ദ്രം ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. ദുബായ് നൗ, ജിഡിആർഎഫ്എ ഡിഎക്സ്ബി എന്നീ സ്മാർട് ആപ്പുകളിലും ജിഡിആർഎഫ്എ ദുബായ് വെബ്‌സൈറ്റിലും സേവനങ്ങൾ ലഭിക്കും. വീസ അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പർ: 8005111.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *