Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കുറിയന്നൂർ ആത്രപ്പള്ളി പരേതരായ സി. എ. മാത്യുവിന്റെയും എ. സി. സാറാമ്മയുടെയും മകൻ ചാക്കോ സി. മാത്യൂസ് (സണ്ണി– 55) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചത്. സ്വകാര്യ കമ്പനിയിൽ ചീഫ് അക്കൗണ്ടന്റായിരുന്നു. ദുബായ് മാർത്തോമ്മാ ഇടവകാംഗമാണ്.
ഭാര്യ : റിറ്റി മാത്യു. ഏകമകൾ: ഏഞ്ചൽ സാറാ ചാക്കോ. മൃതദേഹം, കുടുംബം ഇപ്പോൾ താമസിക്കുന്ന ഛത്തിസ്ഗഡിലെ ഭിലായിലേക്കു കൊണ്ടു പോയി. ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഭിലായി മാർത്തോമ്മാ പള്ളിയിൽ സംസ്കരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *