Posted By user Posted On

യുഎഇയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമ ലംഘനം കണ്ടെത്താൻ റോബോട്ട്​

ഇലക്​ട്രിക്​ സ്കൂട്ടർ, സൈക്കിൾ ഉപയോക്​താക്കൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബൈയിൽ റോബോട്ട്​ വരുന്നു. നിരീക്ഷണത്തിനും നിയമലംഘനങ്ങൾ പിടികൂടാനും ഉപയോഗിക്കുന്ന റോബോട്ട്​ മാർച്ച്​ മാസം മുതൽ പരീക്ഷണയോട്ടം ആരംഭിക്കും. 85 ശതമാനത്തിലധികം കൃത്യതയോടെ നിയമ ലംഘനങ്ങൾ തിരിച്ചറിയാനും 5 സെക്കൻഡുകൾക്കുള്ളിൽ ഡേറ്റ കൈമാറാനും റോബോട്ടിന് കഴിയും. 2 കി.മീറ്റർ വരെ നിരീക്ഷണ സംവിധാനം ഇതിലുണ്ട്​.നിർമിത ബുദ്ധി ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന റോബോട്ട്​, ഹെൽമെറ്റ്​ ധരിക്കാതിരിക്കുന്നത്​, നിശ്ചിത സ്ഥലത്തല്ലാതെ സ്​കൂട്ടറുകൾ പാർക്ക്​ ചെയ്യുന്നത്​, ഇ-സ്കൂട്ടറിൽ ഒന്നിലേറെ യാത്രക്കാർ സഞ്ചരിക്കുന്നത്​, കാൽനടക്കാർക്ക്​ മാത്രമായുള്ള ഭാഗങ്ങളിൽ ഇവ റൈഡ്​ ചെയ്യുന്നത്​ എന്നിങ്ങനെ വ്യത്യസ്ത നിയമലംഘനങ്ങൾ കണ്ടെത്തും. 300 ദിർഹം വരെ പിഴ ഈടാക്കുന്ന കുറ്റങ്ങളാണ്​ ഇവയെല്ലാം. റോബോട്ടിൻറെ പരീക്ഷണ ഘട്ടത്തിൻറെ തുടക്കം ജുമൈറ-3 ബീച്ച് ഏരിയയിലാണ്​ ആരംഭിക്കുക. പരീക്ഷണത്തിലൂടെ സംവിധാനത്തിൻറെ കാര്യക്ഷമതയും ഭാവിയിൽ വിപുലമായ നടപ്പാക്കലിനുള്ള സാധ്യതയെക്കുറിച്ചും പഠിക്കുകയാണ്​ ദുബൈ അധികൃതരുടെ ലക്ഷ്യം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *