Posted By user Posted On

യുഎഇയിൽ വാഹനം മറിഞ്ഞ് പ്രവാസി മലയാളിയായ​ അഞ്ചു വയസ്സുകാരിക്ക്​ ദാരുണാന്ത്യം

ദുബൈ:യുഎഇയിൽ വാഹനം മറിഞ്ഞ് പ്രവാസി മലയാളിയായ​ അഞ്ചു വയസ്സുകാരിക്ക്​ ദാരുണാന്ത്യംനാട്ടിൽനിന്ന്​ അവധി കഴിഞ്ഞ്​ തിരികെ വരുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.​ ഷാർജ ഇന്ത്യൻ സ്‌കൂൾ കെ.ജി വൺ വിദ്യാർഥിനി നയോമി ജോബിനാണ്​ മരിച്ചത്​. ദുബൈ എമിറേറ്റ്‌സ് എയർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിൻറെയും സോബിൻ ജോബിൻറെയും മകളാണ്.വെള്ളിയാഴ്ച ദുബൈ വിമാനത്താവളത്തിൽനിന്ന് ഷാർജയിലെ താമസസ്ഥലത്തേക്ക്​ വരുന്നവഴിയാണ് സംഭവം. റാശിദിയയിൽ വാഹനത്തിൻറെ ടയർ പൊട്ടിത്തെറിച്ച്​ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ദുബൈ പൊലീസ്​ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *