Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ഷാർജയിൽ എറണാകുളം ആലുവ സ്വദേശി എൻ.വി നിസാർ (53) നിര്യതാനായി. യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ മുൻ സെക്രട്ടറിയാണ്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട്​ ദുബൈ അൽഖൂസ് ഖബർസ്ഥാനിൽ നടക്കും.
ദുബൈ അൽഖൂസ് അൽമനാർ സെന്‍റർ മദ്​റസയുടെ മലയാളം വിഭാഗം സെക്രട്ടറിയായിരുന്നു. ദുബൈ ഇറാനി ഹോസ്പിറ്റലിൽ ഫര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് സ്വന്തം സംരംഭം തുടങ്ങി. ഭാര്യ: സീനത്ത്, മക്കൾ: സഫ്‌വാൻ (കെയ്​റോ മെഡിക്കൽ കോളജ് വിദ്യാർഥി), നാമിയ, ഹാഫിസ് മുആദ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *