![](https://www.pravasiinfo.com/wp-content/uploads/2024/02/download-2024-02-11T132852.008.jpg)
പിതാവിന്റെ ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
പിതാവിന്റെ ചികിത്സക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. അസുഖ ബാധിതനായ പിതാവിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച ഉടന്‍ പ്രവാസിയായ യുവാവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മംഗളൂരു ഫാദര്‍മുള്ളേഴ്‌സ് ആശുപത്രിയില്‍ വച്ചാണ് കാസര്‍കോട് വലിയപറമ്പ് പന്ത്രണ്ടില്‍ സ്വദേശി അല്‍ത്താഫ് (26) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് യുവാവ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്. എം.കെ അഹമ്മദിന്റെയും നൂറുജഹാന്റെയും മകനാണ്. സഹോദരങ്ങള്‍: ഷബാന, അഫ്‌സാന, മറിയംബി. മൃതദേഹം വൈകീട്ടോടെ നാട്ടിലെത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)