Posted By user Posted On

യുഎഇയിൽ ഓടുന്ന വാഹനത്തിന്റെ വിന്‍ഡോയിലൂടെയോ, സ​ൺ റൂ​ഫി​ലൂ​ടെയോ ത​ല പു​റ​ത്തി​ട്ടാ​ൽ ക​ടു​ത്ത പി​ഴ; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

യുഎഇയിൽ വാഹനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ തലയോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗമോ പുറത്തിടുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് റോഡ് സുരക്ഷാ ലംഘനമാണ്. നിയമ ലംഘകര്‍ക്ക് 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും, കൂടാതെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ, കണ്ടുകെട്ടിയ വാഹനം വിട്ടുനല്‍കാന്‍ ഉടമ 50,000 ദിര്‍ഹം കൂടി നല്‍കണം.ഇതുസംബന്ധിച്ച് ദുബായ് പോലീസ് വെള്ളിയാഴ്ച പങ്കിട്ട വീഡിയോയില്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അപകടകരമായ രീതികളില്‍ ഒരാളുടെ തല പുറത്തെടുക്കുകയോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ജനലിലൂടെ പുറത്തു കാണിക്കുകയോ സണ്‍റൂഫില്‍ നിന്ന് പുറത്ത് നോക്കുകയോ വാഹനം നീങ്ങുമ്പോള്‍ മുകളില്‍ ഇരിക്കുകയും ചെയ്യുന്നത് നിയമ ലംഘനമാണെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. വാഹനമോടിക്കുന്നവരും യാത്രക്കാരും കാല്‍നടയാത്രക്കാരും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിച്ചാല്‍ മാത്രമേ പല റോഡപകടങ്ങളും തടയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓടുന്ന വാഹനങ്ങളില്‍ നിന്ന് വ്യക്തികള്‍ വീണ് കഴിഞ്ഞ വര്‍ഷം അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ദുബായ് പോലീസ് അറിയിച്ചു. ‘സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്തുന്ന തരത്തില്‍’ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് മൊത്തം 1,183 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും 707 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാത്തരം നിയമലംഘനങ്ങളും തടയാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് ദുബായ് പോലീസ് അറിയിച്ചു. റോഡ് സുരക്ഷാ ലംഘനങ്ങള്‍ ദുബായ് പോലീസ് ആപ്പിലെ ‘പോലീസ് ഐ’ സേവനത്തിലൂടെയോ അല്ലെങ്കില്‍ 901 എന്ന നമ്പറില്‍ ‘വി ആര്‍ ഓള്‍ പോലീസ്’ സേവനത്തിലൂടെയോ അറിയിക്കാന്‍ അവര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *