Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

കൊടുമ്പ് കരിങ്കരപ്പുള്ളി കാരക്കാട് ജാനകി നിവാസിൽ എൻ.കെ. പ്രമോദിന്റെയും രമയുടെയും മകൻ രാജ്കിരൺ (28) ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. 30നു വൈകിട്ട് അഞ്ചരയോടെ രാജ്കിരൺ ഓടിച്ച കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടമെന്നു ദുബായ് പൊലീസ് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. 7 വർഷമായി ദുബായിലെ മൾട്ടി നാഷനൽ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു രാജ് കിരൺ. മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് 12.30നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *