Posted By user Posted On

യുഎഇയിൽ നഷ്ടപ്പെട്ട പട്ടിയെ കണ്ടെത്തിയാൽ​ ഒരുലക്ഷം ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം

യുഎഇയിൽ നഷ്ടപ്പെട്ട പട്ടിയെ കണ്ടെത്തിയാൽ​ 1,00,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം. ദു​ബൈ​യി​ലെ കു​ടും​ബ ഇക്കാര്യം സൂചിപ്പിച്ച് അ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ നോ​ട്ടീ​സ്​ വി​ത​ര​ണം ചെ​യ്​​തി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച അ​ൽ ഗ​ർ​ഹൂ​ദി​ലെ ഡി 27 ​സ്ട്രീ​റ്റി​ൽ വൈ​കീ​ട്ട് 6.40 നാ​ണ് പ​ട്ടി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. പ​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ കു​ടും​ബ അ​തീ​വ ദുഃ​ഖി​ത​രാ​ണെ​ന്നും പാ​രി​തോ​ഷി​കം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ സ​ത്യ​മാ​ണെ​ന്നും കു​ടും​ബ​ത്തി​ൻറെ വ​ക്​​താ​വ്​ അ​റി​യി​ച്ചു. ക​ഡി​ൽ​സ്​ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന മൂ​ന്ന്​ വ​യ​സ്സു​ള്ള കൊ​ക്ക​പ്പൂ ഇ​ന​ത്തി​ലു​ള്ള പ​ട്ടി​യെ ആ​ണ്​ ന​ഷ്ട​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ അ​ൽ ഗ​ർ​ഹൂ​ദി​ൽ​വെ​ച്ച്​ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന ക​മ്പ​നി​യു​ടെ കാ​റി​ൽ നി​ന്ന്​ പ​ട്ടി ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *