Posted By user Posted On

കുട്ടികളുടെ ജനനത്തീയതി പ്രകാരം ടിക്കറ്റെടുത്തു; ബിഗ് ടിക്കറ്റില്‍ ജാക്ക്‌പോട്ട് അടിച്ച് പ്രവാസി മലയാളി

ഭാഗ്യം എന്നത് പല രൂപത്തില്‍ വരുന്ന ഒന്നാണ്. ബിഗ് ടിക്കറ്റ് അബുദാബി റാഫിള്‍ നറുക്കെടുപ്പില്‍ അല്‍ ഐന്‍ നിവാസിയായ രാജീവ് അരീക്കാട്ടിന് 15 മില്യണ്‍ ദിര്‍ഹം ലഭിച്ചതും അപ്രതീക്ഷിതമായാണ്. തന്റെ രണ്ട് മക്കളുടെ ജന്മദിനം പ്രകാരം എടുത്ത സൗജന്യ ടിക്കറ്റ് നമ്പര്‍ ആണ് പ്രവാസി മലയാളിക്ക് ഭാഗ്യം കൊണ്ടുവന്നത്. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം അല്‍ ഐനില്‍ താമസിക്കുന്ന രാജീവ് 037130 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് മെഗാ സമ്മാനം സ്വന്തമാക്കിയത്. ”ഞാന്‍ 10 വര്‍ഷത്തിലേറെയായി അല്‍ ഐനില്‍ താമസിക്കുന്നു. കഴിഞ്ഞ 3 വര്‍ഷമായി ടിക്കറ്റ് വാങ്ങാറുണ്ട്. ആദ്യമായാണ് എനിക്ക് ലോട്ടറി അടിച്ചത്. ഇത്തവണ ഞാനും ഭാര്യയും ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതിയായ 7, 13 നമ്പറുകളുള്ള ടിക്കറ്റുകള്‍ തിരഞ്ഞെടുത്തു. രണ്ട് മാസം മുമ്പ്, അതേ കോമ്പിനേഷനുള്ള നമ്പറില്‍ എനിക്ക് 1 മില്യണ്‍ ദിര്‍ഹം നഷ്ടമായിരുന്നു. എന്നാല്‍ ഇത്തവണ ഞാന്‍ ഭാഗ്യവാനായിരുന്നു, ”രാജീവ് പറഞ്ഞു.

നറുക്കെടുപ്പില്‍ ആറ് ടിക്കറ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ 40 കാരനായ മലയാളി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ”എനിക്ക് ബിഗ് ടിക്കറ്റില്‍ നിന്ന് ഒരു പ്രത്യേക ഓഫര്‍ ലഭിച്ചു, അതിനാല്‍ ഞാന്‍ രണ്ടെണ്ണം വാങ്ങിയപ്പോള്‍ എനിക്ക് നാല് ടിക്കറ്റുകള്‍ സൗജന്യമായി ലഭിച്ചു. ഞാന്‍ എല്ലായ്‌പ്പോഴും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇത്തവണ നറുക്കെടുപ്പില്‍ ആറ് ടിക്കറ്റുകള്‍ ഉള്ളതിനാല്‍ പ്രതീക്ഷകള്‍ ഉയര്‍ന്നതായിരുന്നു.” അദ്ദേഹം വ്യക്തമാക്കി.ഷോയുടെ അവതാരകരായ റിച്ചാര്‍ഡും ബൗച്രയും തന്നെ വിളിച്ച നിമിഷത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ”ആ സമയത്ത് ഞാന്‍ നിശബ്ദനായിരുന്നു. എനിക്ക് തോന്നിയ വികാരങ്ങള്‍ വാക്കുകളില്‍ വിവരിക്കാനായില്ല. വര്‍ഷങ്ങളായി കേള്‍ക്കുന്ന റിച്ചാര്‍ഡിന്റെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം വിജയികളെ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് ഒന്നാം സമ്മാനമാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതൊരു അത്ഭുതമായിരുന്നു. എനിക്ക് മാത്രമല്ല ഞങ്ങളുടെ ഗ്രൂപ്പിലെ മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ച നിമിഷമായിരുന്നു അത്”.

20 അംഗങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു
ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന രാജീവ് 19 പേര്‍ക്കൊപ്പം വിജയത്തുക തുല്യമായി പങ്കിടും.”ഞങ്ങള്‍ക്ക് 10 അംഗങ്ങള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ട്. ഞങ്ങള്‍ രണ്ട് ടിക്കറ്റുകള്‍ക്ക് ഒരുമിച്ച് പണം നല്‍കുകയും പ്രത്യേക ഓഫറിലൂടെ മറ്റ് നാല് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുകയും ചെയ്തു. ഒരു ഗ്രൂപ്പിന് ഓരോന്നിനും പണമടച്ചുള്ള ടിക്കറ്റാണിത്. സൗജന്യ ടിക്കറ്റ് ഉപയോഗിച്ച് ഞങ്ങള്‍ വിജയിച്ചതിനാല്‍, തുക തുല്യമായി പങ്കിടും.”
”ഓഫീസ് അസിസ്റ്റന്റുമാരായും മറ്റ് കുറഞ്ഞ ശമ്പളമുള്ള ജോലികളായും 1,000 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹം വരെ പ്രതിമാസ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരുണ്ട് ഗ്രൂപ്പില്‍. ചിലര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വിജയം എല്ലാവര്‍ക്കും ശരിയായ സമയത്താണ് വന്നത്. ‘ എന്നിരുന്നാലും, ജോലിയില്‍ തിരിച്ചെത്തിയ രാജീവിന്റെയും സുഹൃത്തുക്കളുടെയും ജീവിതം അതേപടി തുടരുന്നു. ”ഇത് എന്റെ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ പോകുന്നില്ല. ഞാന്‍ ഇന്ന് ജോലിയിലാണ്. പണം കൊണ്ട് എന്ത് ചെയ്യണമെന്ന് ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. പക്ഷേ ഞങ്ങള്‍ ടിക്കറ്റ് വാങ്ങുന്നത് തുടരും, ”രാജീവ് കൂട്ടിച്ചേര്‍ത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *