Posted By user Posted On

ഇതാണ്അവസരം: യുഎഇയിലെത്തുന്ന ഇന്ത്യക്കാർക്ക്​ ‘പ്രീ അപ്രൂവ്​ഡ്’​ ഓൺ അറൈവൽ വിസയുമായി എമിറേറ്റ്​സ്, എങ്ങനെ എന്ന് അറിയാം​

ഇന്ത്യൻ പാസ്​പോർട്ടുള്ളവർക്ക്​ ‘പ്രീ അപ്രൂവ്​ഡ്’​ ഓൺ അറൈവൽ വിസ സംവിധാനവുമായി എമിറേറ്റ്​സ് വിമാനക്കമ്പനി.14 ദിവസത്തെ സിംഗ്​ൾ എൻട്രി വിസയാണ് കിട്ടുക. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് എമിറേറ്റ്​സ്​ വഴിയോ ട്രാവൽ ഏജൻറുമാർ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബുക്കിങ്​ പൂർത്തിയായശേഷം വെബ്​സൈറ്റിലെ ‘മാനേജ്​ എൻ എക്സിസ്​റ്റിങ്​ ബുക്കിങ്​’ എന്ന ഭാഗത്തെ യു.എ.ഇ വിസക്ക്​ അപേക്ഷിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്​ വിവരങ്ങൾ നൽകി അപേക്ഷിക്കാം. സാധുതയുള്ള ആറ് മാസത്തെ യു.എസ് വിസ, യു.എസ് ഗ്രീൻ കാർഡ്, ഇ.യു റെസിഡൻസി അല്ലെങ്കിൽ യു.കെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമായാണ്​ ഈ സേവനം ലഭ്യമാവുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *