Posted By user Posted On

ദുബൈയിൽ നിന്ന് ഷാര്‍ജയിലേക്ക് 15 ദിര്‍ഹത്തിന് എത്താം; വിശദാംശങ്ങൾ ഇങ്ങനെ

വെറും 15 ദിര്‍ഹത്തിന് ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയില്‍ ഫെറിയില്‍ യാത്ര ചെയ്യാം. ദുബായ്-ഷാര്‍ജ ട്രാഫിക്കിനെ മറികടക്കാന്‍ ഫെറി റൂട്ടില്‍ എങ്ങനെ യാത്ര ചെയ്യാമെന്ന് അറിയാം.

എവിടെ നിന്ന് ഫെറി എടുക്കണം?
ദുബായ് സ്റ്റേഷന്‍: അല്‍ ഗുബൈബ മറൈന്‍ സ്റ്റേഷന്‍
ബര്‍ ദുബായിലെ അല്‍ ഫാഹിദി ജില്ലയിലാണ് ഈ മറൈന്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, ഗ്രീന്‍ ലൈനിലുള്ള അല്‍ ഗുബൈബ മെട്രോ സ്റ്റേഷനില്‍ നിന്ന് രണ്ട് മിനിറ്റ് നടക്കണം.
ഷാര്‍ജ സ്റ്റേഷന്‍: അക്വേറിയം മറൈന്‍ സ്റ്റേഷന്‍
അല്‍ മജാസ് 3 ഏരിയയില്‍ ഷാര്‍ജ അക്വേറിയത്തിന് തൊട്ടടുത്താണ് സ്റ്റേഷന്‍. ഷാര്‍ജ ബസ് സര്‍വീസ് – മൊവാസലാത്ത് – ബസ് റൂട്ട് 7, ബസ് റൂട്ട് 3 എന്നിവ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
യാത്രയ്ക്ക് എത്ര സമയമെടുക്കും?
ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയില്‍ 35 മിനിറ്റിനുള്ളില്‍ ഫെറി യാത്രക്കാരെ എത്തിക്കും.

തിങ്കള്‍ മുതല്‍ വ്യാഴം വരെ – ഒരു ദിവസം 8 യാത്രകള്‍
ഷാര്‍ജയില്‍ നിന്ന്:
രാവിലെ 7 നും 8.30 നും
വൈകുന്നേരം 4.45 നും 6.15 നും
ദുബായില്‍ നിന്ന്:
രാവിലെ 7.45 ന്
വൈകുന്നേരം 4 മണിക്കും 5.30 നും 7 മണിക്കും
വെള്ളി മുതല്‍ ഞായര്‍ വരെ – ഒരു ദിവസം 6 യാത്രകള്‍
ഷാര്‍ജയില്‍ നിന്ന്:
ഫെറി 2pm, 4pm, 6pm
ദുബായില്‍ നിന്ന്:
ഫെറി 3pm, 5pm, 8pm
ചെലവ്
ദിര്‍ഹം 15 – സില്‍വര്‍ ക്ലാസ്
ദിര്‍ഹം 25 – ഗോള്‍ഡ് ക്ലാസ്
നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും സൗജന്യം.
ടിക്കറ്റിന് എങ്ങനെ പണമടയ്ക്കാം
മറൈന്‍ സ്റ്റേഷനുകളിലെ സര്‍വീസ് കൗണ്ടറുകളില്‍ ഓണ്‍ലൈനായോ നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം.
മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്യാം – marine.rta.ae എന്ന വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ടിക്കറ്റുകള്‍ അടയ്ക്കാനും കഴിയും. സ്റ്റേഷനില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങുക – മറൈന്‍ സ്റ്റേഷനുകളിലെ ഉപഭോക്തൃ സേവന കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങുകയും നിങ്ങളുടെ നോല്‍ കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുകയും ചെയ്യാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *