Posted By user Posted On

വിവാഹത്തിനൊരുങ്ങി ഏഷ്യയിലെ ‘മോസ്റ്റ് വാണ്ടഡ്’ ബാച്ചിലർ; ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നിന് ദിവസങ്ങൾ മാത്രം

ബ്രൂണെയിലെ രാജകുമാരനും പോളോ താരവുമായ അബ്ദുൾ മതീൻ രാജകുമാരൻ വിവാഹിതനാകുന്നു. വ്യാഴാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്ന് നടക്കുക. സുൽത്താൻ ഹസ്സനൽ ബോൾകിയയുടെ പത്താമത്തെ മകനാണ് മതീൻ. പിതാവിന്റെ പ്രധാന ഉപദേശകരിൽ ഒരാളുടെ ചെറുമകളാണ് വധുവായ യാങ് മുലിയ അനിഷ. ഏഷ്യയിലെ ഏറ്റവും മോസ്റ്റ് വാണ്ടഡ് ബാച്ചിലർമാരിലൊരാളാണ് മതീൻ. 10 ദിവസം നീളുന്നതാണ് വിവാഹച്ചടങ്ങ്. 32 കാരനായ രാജകുമാരനും 29 കാരിയായ യാങ് മുലിയ അനിഷ റോസ്നയും തലസ്ഥാനമായ ബന്ദർ സെരി ബെഗവാനിലെ സ്വർണ്ണ താഴികക്കുടമുള്ള പള്ളിയിൽവെച്ച് ഇസ്ലാമിക ആചാര പ്രകാരം വിവാഹിതരാകും. ഇവർ ഫാഷൻ ബ്രാൻഡിന്റെ ഉടമയും ടൂറിസം സ്ഥാപനത്തിന്റെ സഹ ഉടമയുമാണ്. ഞായറാഴ്ച മുതലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. 1,788 മുറികളുള്ള കൊട്ടാരത്തിലായിരുന്നു ആഘോഷത്തിന്റെ തുടക്കം. രാജ്യത്തെയും വിദേശത്തെയും പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും സമ്പന്നമയ രാജ്യങ്ങളിലൊന്നാണ് ബ്രൂണെ. രാജ്യത്തെ ആഡംബരം മൊത്തം എടുത്തുകാണിക്കുന്ന തരത്തിലായിരിക്കും ആഘോഷം നടക്കുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എണ്ണയാണ് ബ്രൂണെയുടെ പ്രധാന സമ്പത്ത്. കർശനമായ ഇസ്ലാമിക നിയമങ്ങളാണ് രാജ്യത്ത് നിലനിൽക്കുന്നത്. 4.5 ലക്ഷം മാത്രമാണ് ജനസംഖ്യ. മതീൻ ഒരിക്കലും രാജാവാകാൻ സാധ്യതയില്ലെങ്കിലും സോഷ്യൽമീഡിയയിൽ സൂപ്പർ താരമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *