യുഎഇയിലെ ഈ നഗരസഭയിൽ പ്രഖ്യാപിച്ച പിഴയിളവ് 22 വരെ
അമ്പത്തിരണ്ടാം ദേശീയ ദിനം പ്രമാണിച്ച് യുഎഇയിലെ അജ്മാന് നഗരസഭ പ്രഖ്യാപിച്ച പിഴയിളവ് സമയപരിധി ഈ മാസം 22ന് അവസാനിക്കും. ഈ വര്‍ഷത്തെ ദേശീയദിനത്തോടനുബന്ധിച്ച് 52 ശതമാനം പിഴയിളവാണ് അജ്മാന് നഗരസഭ പ്രഖ്യാപിച്ചിരുന്നത്. അജ്മാന് നഗരസഭയുമായി ബന്ധപ്പെട്ട പിഴകള്‍ക്കാണ് പിഴയിളവ്. 2023 ഡിസംബര്‍ രണ്ടു മുതല്‍ 2024 ജനുവരി 22 വരെയുള്ള 52 ദിവസത്തേക്കാണ് ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനു മുമ്പുള്ള പിഴകള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്ന് നഗരസഭ അറിയിപ്പില്‍ വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)