Posted By user Posted On

പു​തു​വ​ൽ​സ​ര അ​വ​ധി​യി​ൽ യുഎഇ വ​ഴി യാ​ത്ര​ചെ​യ്ത​ത്​​ 12ല​ക്ഷം പേ​ർ

ക​ര, വ്യോ​മ, സ​മു​ദ്ര മാർഗങ്ങളിലൂടെ പു​തു​വ​ൽ​സ​ര അ​വ​ധി​ദി​ന​ങ്ങ​ളി​ൽ യുഎഇ അതിർത്തി വഴി യാത്ര ചെയ്തത് 12ല​ക്ഷ​ത്തി​ലേ​റെ പേ​ർ. ഇത്തവണ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്​ ഭേ​ദി​ച്ച​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്​​ട്രേ​റ്റ്​ ഓ​ഫ്​ റെ​സി​ഡ​ൻ​സി ആ​ർ​ഡ്​ ഫോ​റി​നേ​ഴ്​​സ്(​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) അ​റി​യി​ച്ചു. ഡി​സം​ബ​ർ 30നാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ദു​ബൈ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. ഇ​ത്​ 2.24ല​ക്ഷ​​മാ​ണി​ത്. ക​ര​മാ​ർ​ഗം ഹ​ത്ത അ​തി​ർ​ത്തി​യി​ലൂ​ടെ 76,376 യാ​ത്ര​ക്കാ​രും ജ​ല​മാ​ർ​ഗം 27,108 പേ​രും എ​ത്തി​യെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഡി​സം​ബ​ർ 27മു​ത​ൽ ജ​നു​വ​രി ഒ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ചാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ഘോ​ഷ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ലോ​ക​ത്തെ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​ണ്​ ദു​ബൈ​യെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പു​തി​യ ക​ണ​ക്കു​ക​ൾ. യാ​ത്ര​ക്കാ​ർ പ്ര​ധാ​ന​മാ​യും വി​മാ​ന മാ​ർ​ഗ​മാ​ണ്​ എ​മി​റേ​റ്റി​​ലേ​ക്ക്​ വ​ന്നു​ചേ​രു​ന്ന​ത്. ആ​കെ യാ​ത്ര​ക്കാ​രി​ൽ 11.4ല​ക്ഷം പേ​രും ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ്​ യാ​ത്ര ചെ​യ്ത​ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *