Posted By user Posted On

വി​​ക​​സ​​ന​​ക്കു​​തി​​പ്പി​​​ൻറെ ആ​​ഗോ​​ള മാ​​തൃ​​കയായി യുഎഇയിലെ ഈ എമിറേറ്റ്സ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

വൈ​​വി​​ധ്യ​​ങ്ങ​​ൾ നി​​റ​​ഞ്ഞ ബൃ​​ഹ​​ദ് പ​​ദ്ധ​​തി​​ക​​ളും ന​​യ​​ങ്ങ​​ളും മു​​ൻനി​​ർത്തി ഒ​​രു നാ​​ടി​​നെ ആ​​ഗോ​​ള മാ​​തൃ​​ക​​യാ​​ക്കാ​​മെ​​ങ്കി​​ൽ, അ​​റ​​ബ് ഐ​​ക്യ നാ​​ടു​​ക​​ളു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ അ​​ബൂ​​ദ​​ബി​​യാ​​വും അ​​തി​​ന്റെ മു​​ൻനി​​ര​​യി​​ലു​​ണ്ടാ​​വു​​ക. 2023 വി​​ട​​പ​​റ​​യു​​മ്പോ​​ൾ, ഊ​​ർജം, കാ​​ലാ​​വ​​സ്ഥ, ജു​​ഡീ​​ഷ്യ​​റി, സാം​​സ്‌​​കാ​​രി​​കം, ടൂ​​റി​​സം, ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, വി​​വ​​ര സാ​​ങ്കേ​​തി​​കം, സു​​ര​​ക്ഷ, ഗ​​താ​​ഗ​​തം, സു​​ര​​ക്ഷ, വ്യോ​​മ​​യാ​​നം, ബ​​ഹി​​രാ​​കാ​​ശം, സു​​സ്ഥി​​ര​​ത എ​​ന്നു​​വേ​​ണ്ട നി​​ഖി​​ല മേ​​ഖ​​ല​​ക​​ളി​​ലും ത​​ങ്ങ​​ളു​​ടേ​​താ​​യ കൈ​​യൊ​​പ്പ് ചാ​​ലി​​ച്ചു​​കൊ​​ണ്ടാ​​ണ് അ​​ബൂ​​ദ​​ബി പു​​തു​​വ​​ർഷ​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.

2023നെ ​​സു​​സ്ഥി​​ര​​താ വ​​ർഷ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച് യു.​​എ.​​ഇ. പ്ര​​സി​​ഡ​​ന്റ് ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ സാ​​യി​​ദ് അ​​ൽ ന​​ഹ്യാ​​ൻ തു​​ട​​ങ്ങി​​വ​​ച്ച വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ പ​​ല​​തും പൂ​​ർത്തി​​യാ​​ക്കി​​യി​​രി​​ക്കു​​ന്നു. ദീ​​ർഘ​​കാ​​ല പ​​ദ്ധ​​തി​​ക​​ൾ ക്ര​​മാ​​നു​​ഗ​​ത​​മാ​​യി പു​​രോ​​ഗ​​മി​​ച്ചും​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. ഊ​​ർജ, കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന വെ​​ല്ലു​​വി​​ളി​​ക​​ൾക്കും സു​​സ്ഥി​​ര​​ത​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മ​​റ്റു പ്ര​​ശ്ന​​ങ്ങ​​ൾക്ക് ന​​വീ​​ന പ​​രി​​ഹാ​​ര​​ങ്ങ​​ളും ക​​ണ്ടെ​​ത്തു​​ക​​യാ​​ണ് വ​​ർഷം മു​​ഴു​​വ​​ൻ നീ​​ളു​​ന്ന സു​​സ്ഥി​​ര​​താ പ​​രി​​പാ​​ടി​​ക​​ളി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ട്ട​​ത്. അ​​തി​​നാ​​യി നൂ​​റു​​ക​​ണ​​ക്കി​​ന് പ​​രി​​പാ​​ടി​​ക​​ളാ​​ണ് രാ​​ജ്യ​​മെ​​ങ്ങും ന​​ട​​ത്തി​​യ​​ത്. യു.​​എ​​ൻ. കാ​​ലാ​​വ​​സ്ഥ വ്യ​​ത്യാ​​ന സ​​മ്മേ​​ള​​ന​​മാ​​യ കോ​​ൺഫ​​റ​​ൻസ് ഓ​​ഫ് പാ​​ർട്ടീ​​സ് (കോ​​പ്28)​​ന് ആ​​തി​​ഥ്യം വ​​ഹി​​ച്ച​​ത് അ​​ട​​ക്ക​​മു​​ള്ള വ​​മ്പ​​ൻ പ്രൊ​​ജ​​ക്ടു​​ക​​ളും ഇ​​തി​​ൽ ഉ​​ൾപ്പെ​​ടു​​ന്നു.

ടെ​​ർമി​​ന​​ൽ എ
742000 ​​ച​​തു​​ര​​ശ്ര മീ​​റ്റ​​റി​​ൽ സ​​ജ്ജ​​മാ​​ക്കി​​യ അ​​ബൂ​​ദ​​ബി ടെ​​ർമി​​ന​​ൽ എ ​​ലോ​​ക​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ എ​​യ​​ർപോ​​ർട്ട് ടെ​​ർമി​​ന​​ലു​​ക​​ളി​​ലൊ​​ന്നാ​​ണ്. പ്ര​​തി​​വ​​ർഷം നാ​​ല​​ര​​ക്കോ​​ടി യാ​​ത്ര​​ക്കാ​​രെ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ ശേ​​ഷി​​യു​​ള്ള ടെ​​ർമി​​ന​​ൽ.

മ​​ണി​​ക്കൂ​​റി​​ൽ 11000 യാ​​ത്രി​​ക​​രു​​ടെ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർത്തി​​യാ​​ക്കാ​​നാ​​വും. ഒ​​രു​​സ​​മ​​യം 70 വി​​മാ​​ന​​ങ്ങ​​ൾ ഉ​​ൾക്കൊ​​ള്ളാ​​ൻ ശേ​​ഷി​​യു​​ണ്ട് ടെ​​ർമി​​ന​​ൽ എ​​യ്ക്ക്. മ​​ണി​​ക്കൂ​​റി​​ൽ 11000 യാ​​ത്രി​​ക​​രെ​​യും ടെ​​ർമി​​ന​​ൽ എ​​യ്ക്ക് ഉ​​ൾക്കൊ​​ള്ളാ​​നാ​​വും.

ബ​​റ​​ഖ ആ​​ണ​​വോ​​ർജ നി​​ല​​യം
ബ​​റ​​ഖ ആ​​ണ​​വോ​​ർജ നി​​ല​​യ​​ത്തി​​ലെ നാ​​ലാ​​മ​​ത്തെ​​തും അ​​വ​​സാ​​ന​​ത്തേ​​തു​​മാ​​യ യൂ​​നി​​റ്റ് പൂ​​ർത്തി​​യാ​​യ​​ത് വ​​ൻ നേ​​ട്ട​​മാ​​യി. നാ​​ലാ​​മ​​ത്തെ യൂ​​നി​​റ്റും പ്ര​​വ​​ർത്ത​​ന​​സ​​ജ്ജ​​മാ​​കു​​ന്ന​​തോ​​ടെ മ​​ധ്യേ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും ബൃ​​ഹ​​ത്താ​​യ ശു​​ദ്ധോ​​ർജ ഉ​​റ​​വി​​ട​​മാ​​യി മാ​​റും ബ​​റ​​ക്ക ആ​​ണ​​വോ​​ർജ നി​​ല​​യം. നാ​​ലാ​​മ​​ത്തെ യൂ​​നി​​റ്റ് വ​​രു​​ന്ന 60 വ​​ർഷ​​ത്തേ​​ക്ക് രാ​​ജ്യ​​ത്തി​​നു വേ​​ണ്ട ഊ​​ർജ​​ത്തി​​ന്റെ 25 ശ​​ത​​മാ​​ന​​വും ഉ​​ൽപ്പാ​​ദി​​പ്പി​​ക്കും.​​അ​​ടു​​ത്ത​​വ​​ർഷം ആ​​ദ്യ​​ത്തോ​​ടെ യൂ​​നി​​റ്റ് 4 ഉ​​ൽപ്പാ​​ദ​​നം തു​​ട​​ങ്ങു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

2020 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ബ​​റ​​ക്ക​​യി​​ലെ ആ​​ദ്യ യൂ​​നി​​റ്റി​​ന് ന്യൂ​​ക്ലി​​യ​​ർ റെ​​ലു​​ഗേ​​ഷ​​ൻ അ​​തോ​​റി​​റ്റി പ്ര​​വ​​ർത്ത​​നാ​​നു​​മ​​തി ന​​ൽകി​​യ​​ത്. 2021 മാ​​ർച്ചി​​ൽ ര​​ണ്ടാ​​മ​​ത്തെ യൂ​​നി​​റ്റി​​നും അ​​നു​​മ​​തി ന​​ൽകി. 2021 ഏ​​പ്രി​​ലി​​ലാ​​ണ് യൂ​​നി​​റ്റ് 1 വാ​​ണി​​ജ്യ പ​​ര​​മാ​​യ പ്ര​​വ​​ർത്ത​​നം തു​​ട​​ങ്ങി​​യ​​ത്. ആ​​ദ്യ​​വ​​ർഷം​​കൊ​​ണ്ട് ത​​ന്നെ ബ​​റ​​ഖ ആ​​ണ​​വോ​​ർജ നി​​ല​​യം ജൈ​​വ ഇ​​ന്ധ​​ന ഉ​​പ​​യോ​​ഗ​​ത്തി​​ലൂ​​ടെ ഉ​​ണ്ടാ​​യി​​രു​​ന്ന 50 ല​​ക്ഷം ട​​ണ്ണി​​ലേ​​റെ കാ​​ർബ​​ൺ പു​​റ​​ന്ത​​ള്ള​​ൽ ഒ​​ഴി​​വാ​​ക്കാ​​ൻ രാ​​ജ്യ​​ത്തെ സ​​ഹാ​​യി​​ച്ചു. 2025ഓ​​ടെ ബ​​റ​​ഖ ആ​​ണ​​വോ​​ർജ നി​​ല​​യം അ​​ബൂ​​ദ​​ബി​​യു​​ടെ ശു​​ദ്ധോ​​ർജ​​ത്തി​​ൽ 85 ശ​​ത​​മാ​​ന​​വും ഉ​​ൽപ്പാ​​ദി​​പ്പി​​ച്ചു​​ന​​ൽകും.

പ​​രി​​സ്ഥി സം​​ര​​ക്ഷ​​ണം, ശു​​ദ്ധോ​​ർജം, ശു​​ദ്ധ വാ​​യു, ആ​​വാ​​സ വ്യ​​വ​​സ്ഥ
കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തെ നേ​​രി​​ടു​​ന്ന​​തി​​ൻറെ യു.​​എ.​​ഇ. ശ്ര​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി 2020 മു​​ത​​ൽ ഇ​​തു​​വ​​രെ 4.40 കോ​​ടി ക​​ണ്ട​​ൽമ​​ര​​ങ്ങ​​ളാ​​ണ് അ​​ബൂ​​ദ​​ബി പ​​രി​​സ്ഥി​​തി ഏ​​ജ​​ൻസി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ച്ചു​​പി​​ടി​​പ്പി​​ച്ച​​ത്. 2030ഓ​​ടെ 10 കോ​​ടി ക​​ണ്ട​​ൽമ​​ര​​ങ്ങ​​ൾ വ​​ച്ചു​​പി​​ടി​​പ്പി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യം മു​​ൻനി​​ർത്തി​​യാ​​ണ് 9200 ഹെ​​ക്ട​​ർ ഭൂ​​മി​​യി​​ൽ ര​​ണ്ടു വ​​ർഷം​​കൊ​​ണ്ട് ഇ​​ത്ര​​യും ക​​ണ്ട​​ൽമ​​ര​​ങ്ങ​​ൾ വ​​ച്ചു​​പി​​ടി​​പ്പി​​ച്ച​​ത്. മേ​​ഖ​​ല​​യി​​ലെ ആ​​ദ്യ നെ​​റ്റ് സീ​​റോ എ​​ന​​ർജി മ​​സ്ജി​​ദ് മ​​സ്ദ​​ർ സി​​റ്റി​​യി​​ലാ​​ണ് വ​​രു​​ന്ന​​ത്.

അ​​ടു​​ത്ത​​വ​​ർഷ​​മാ​​യി​​രി​​ക്കും 100 ശ​​ത​​മാ​​ന​​വും ശു​​ദ്ധോ​​ർജം ഉ​​ൽപ്പാ​​ദി​​പ്പി​​ക്കു​​ന്ന മ​​സ്ജി​​ദി​​ൻറെ നി​​ർമാ​​ണം ആ​​രം​​ഭി​​ക്കു​​ക. ഇ​​തി​​നൊ​​പ്പം മ​​സ്ദ​​ർ സി​​റ്റി​​യി​​ൽ മ​​റ്റ് മൂ​​ന്ന് സു​​സ്ഥി​​ര പ​​ദ്ധ​​തി​​ക​​ൾ കൂ​​ടി​​യാ​​രം​​ഭി​​ക്കും. അ​​ബൂ​​ദ​​ബി കോ​​ർണി​​ഷി​​ലെ അ​​ൽ ക​​സ​​ർ ന​​ട​​പ്പാ​​യി​​ൽ സൗ​​രോ​​ർജ അ​​ല​​ങ്കാ​​ര വി​​ള​​ക്കു​​ക​​ൾ സ്ഥാ​​പി​​ച്ചു.

2050ഓ​​ടെ കാ​​ർബ​​ൺ മു​​ക്ത​​മാ​​വു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തി​​ൻറെ ഭാ​​ഗ​​മാ​​യി യു.​​എ.​​ഇ. ആ​​ദ്യ​​ത്തെ കാ​​റ്റി​​ൽ നി​​ന്ന് വൈ​​ദ്യു​​തി ഉ​​ൽപാ​​ദി​​പ്പി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക്കും തു​​ട​​ക്കം​​കു​​റി​​ച്ചു. സ​​ർ ബാ​​നി യാ​​സ് ഐ​​ല​​ൻഡി​​ൽ (14 മെ​​ഗാ​​വാ​​ട്ട് പീ​​ക്ക്) അ​​ട​​ക്കം നാ​​ലി​​ട​​ങ്ങ​​ളി​​ലാ​​യി 103.5 മെ​​ഗാ​​വാ​​ട്ട് പ​​ദ്ധ​​തി​​യാ​​ണ് വി​​ക​​സി​​പ്പി​​ച്ച​​ത്.

ഡെ​​ൽമ ഐ​​ല​​ൻഡ്(27 മെ​​ഗാ​​വാ​​ട്ട്), അ​​ബൂ​​ദ​​ബി​​യി​​ലെ അ​​ൽ സി​​ല​​യി​​ൽ(27 മെ​​ഗാ​​വാ​​ട്ട്), ഫു​​ജൈ​​റ​​യി​​ലെ അ​​ൽ ഹ​​ലാ​​ഹി​​ൽ(4.5 മെ​​ഗാ​​വാ​​ട്ട്)​​എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റ് മൂ​​ന്ന് കാ​​റ്റാ​​ടി പാ​​ട​​ങ്ങ​​ളി​​ലെ ഉ​​ൽപാ​​ദ​​ന ശേ​​ഷി. അ​​ൽ ധ​​ഫ്ര റീ​​ജ്യ​​നി​​ൽ ബൃ​​ഹ​​ത്താ​​യ സൗ​​രോ​​ർജ നി​​ല​​യം നി​​ർമി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ര​​ണ്ട് ജി​​ഗാ​​വാ​​ട്ട് ആ​​ണ് നി​​ല​​യ​​ത്തി​​ൻറെ ശേ​​ഷി. ഇ.​​വി. ചാ​​ർജി​​ങ് സ്റ്റേ​​ഷ​​നു​​ക​​ൾക്കാ​​യി പു​​തി​​യ നി​​യ​​മ​​നി​​ർമാ​​ണം ന​​ട​​ത്താ​​നു​​ള്ള ശ്ര​​മം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

ജ​​ന​​കീ​​യ​​മാ​​യി ജു​​ഡീ​​ഷ്യ​​ൽ വ​​കു​​പ്പ്
ഓ​​രോ​​ദി​​വ​​സ​​വും ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളേ​​ർപ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് അ​​ബൂ​​ദ​​ബി ജു​​ഡീ​​ഷ്യ​​ൽ വ​​കു​​പ്പ് കൂ​​ടു​​ത​​ൽ ജ​​ന​​കീ​​യ​​മാ​​വു​​ക​​യാ​​ണ്. അ​​തി​​ന് ഏ​​റ്റ​​വും പു​​തി​​യ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് വി​​വാ​​ഹ​​ന​​ട​​പ​​ടി പൂ​​ർത്തി​​യാ​​യാ​​ലു​​ട​​ൻ ടെ​​ക്സ്റ്റ് മേ​​സേ​​ജാ​​യും മ​​റ്റ് ഡി​​ജി​​റ്റ​​ൽ ചാ​​ന​​ലു​​ക​​ൾ വ​​ഴി​​യും ഉ​​ട​​ന​​ടി വി​​വാ​​ഹ​​ക്ക​​രാ​​ർ ദ​​മ്പ​​തി​​ക​​ൾക്കു ല​​ഭ്യ​​മാ​​ക്കു​​ന്ന സേ​​വ​​നം. വീ​​ടു​​ക​​ളി​​ലി​​രു​​ന്ന് വീ​​ഡി​​യോ കോ​​ൺഫ​​റ​​ൻസ് മു​​ഖേ​​ന​​യും വി​​വാ​​ഹി​​ത​​രാ​​വാ​​ൻ അ​​ബൂ​​ദ​​ബി​​യി​​ൽ സൗ​​ക​​ര്യ​​മു​​ണ്ട്.

2022 ഒ​​ക്ടോ​​ബ​​റി​​ൽ ഈ ​​സൗ​​ക​​ര്യ​​മേ​​ർപ്പെ​​ടു​​ത്തി​​യ​​തു​​മു​​ത​​ൽ 7000ത്തോ​​ളം വി​​വാ​​ഹ ക​​രാ​​റു​​ക​​ളാ​​ണ് അ​​ബൂ​​ദ​​ബി ജു​​ഡീ​​ഷ്യ​​ൽ വ​​കു​​പ്പ് അ​​നു​​വ​​ദി​​ച്ച​​ത്. വി​​വാ​​ഹ അ​​പേ​​ക്ഷ ഓ​​ൺലൈ​​നാ​​യി സ​​മ​​ർപ്പി​​ക്കാം. ഇ​​ത​​ര ഭാ​​ഷ​​ക്കാ​​ർക്കാ​​യി രേ​​ഖ​​ക​​ൾക്കും സ​​ർട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾമാ​​യി ഇം​​ഗ്ലീ​​ഷ് നോ​​ട്ട​​റി സേ​​വ​​ന കേ​​ന്ദ്രം അ​​ടു​​ത്തി​​ടെ ആ​​രം​​ഭി​​ച്ചു.

ക​​മ്പ​​നി ക​​രാ​​റു​​ക​​ൾ സാ​​ധൂ​​ക​​രി​​ക്കു​​ക, ഇം​​ഗ്ലീ​​ഷി​​ലു​​ള്ള ഡ​​യ​​റ​​ക്ട​​ർ ബോ​​ർഡ് അം​​ഗ​​ങ്ങ​​ളു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ൾക്കും പ​​വ​​ർ ഓ​​ഫ് അ​​റ്റോ​​ർണി മ​​റ്റ് നി​​യ​​മ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾക്കും അം​​ഗീ​​കാ​​രം ന​​ൽകു​​ക തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ഭാ​​ഷാ ത​​ട​​സ്സ​​മാ​​ണ് പു​​തി​​യ കേ​​ന്ദ്രം തു​​ട​​ങ്ങി​​യ​​തി​​ലൂ​​ടെ ഇ​​ല്ലാ​​താ​​വു​​ക. 2021 ഡി​​സം​​ബ​​റി​​ൽ രാ​​ജ്യ​​ത്തെ അ​​മു​​സ്ലിം​​ക​​ൾക്കാ​​യി അ​​ബൂ​​ദ​​ബി​​യി​​ൽ കോ​​ട​​തി തു​​റ​​ന്നി​​രു​​ന്നു.

ഐ.​​ഐ.​​ടി-​​ഡ​​ൽഹി അ​​ബൂ​​ദ​​ബി
ഇ​​ന്ത്യ​​ൻ ഇ​​ൻസ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്‌​​നോ​​ള​​ജി ഡ​​ൽഹി-​​അ​​ബൂ​​ദ​​ബി​​യു​​ടെ (ഐ.​​ഐ.​​ടി.-​​ഡ​​ൽഹി അ​​ബൂ​​ദ​​ബി) ആ​​ദ്യ ബാ​​ച്ച് 2024 ജ​​നു​​വ​​രി​​യി​​ൽ ആ​​രം​​ഭി​​ക്കും. എ​​ന​​ർജി ട്രാ​​ൻസി​​ഷ​​ൻ ആ​​ൻഡ് സ​​സ്‌​​റ്റൈ​​ന​​ബി​​ലി​​റ്റി​​യി​​ൽ (ഇ.​​ടി.​​എ​​സ്) ഒ​​രു മാ​​സ്റ്റ​​ർ കോ​​ഴ്സ് ആ​​ണ് ആ​​ദ്യം ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

വി​​ക​​സ​​ന​​ത്തി​​ന് ചു​​ക്കാ​​ൻ പി​​ടി​​ച്ച് അ​​ഡ്‌​​നോ​​ക്ക്
രാ​​ജ്യ​​ത്തി​​ൻറെ വി​​ക​​സ​​ന​​ത്തി​​ന് വ​​ൻ പ​​ദ്ധ​​തി​​ക​​ളു​​മാ​​യി മു​​ന്നി​​ൽ നി​​ൽക്കു​​ന്ന​​ത് അ​​ബൂ​​ദ​​ബി നാ​​ഷ​​ന​​ൽ ഓ​​യി​​ൽ കോ​​ർപ​​റേ​​ഷ​​ൻ (അ​​ഡ്‌​​നോ​​ക് )ആ​​ണ്. യു.​​എ.​​ഇ​​യി​​ലെ പ്ര​​കൃ​​തി​​വാ​​ത​​ക സം​​ഭ​​ര​​ണ​​ത്തി​​ൻറെ 95 ശ​​ത​​മാ​​ന​​വും അ​​ഡ്നോ​​ക്കി​​ൻറെ കൈ​​വ​​ശ​​മാ​​ണു​​ള്ള​​ത്. ഇ​​രു​​പ​​തി​​ല​​ധി​​കം രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് അ​​ഡ്നോ​​ക് വാ​​ത​​കം ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്നു​​ണ്ട്.

2021ൽ ​​ക​​മ്പ​​നി​​യു​​ടെ 10 മാ​​സ​​ത്തെ വ​​രു​​മാ​​നം 3.6 ബി​​ല്യ​​ൻ ഡോ​​ള​​റാ​​യി​​രു​​ന്നു. 2022ൽ ​​ഇ​​ത് 4.2 ബി​​ല്യ​​നാ​​യി വ​​ർധി​​ച്ചു. പ്ര​​തി​​ദി​​നം 10 ബി​​ല്യ​​ൻ ക്യു​​ബി​​ക് ഫീ​​റ്റ് വാ​​ത​​കം ഉ​​ൽപാ​​ദി​​പ്പി​​ക്കാ​​ൻ അ​​ഡ്നോ​​ക്കി​​ന് ശേ​​ഷി​​യു​​ണ്ട്. പ്ര​​തി​​വ​​ർഷം 29 ദ​​ശ​​ല​​ക്ഷം ട​​ൺ ആ​​ണ് ഉ​​ൽപ്പാ​​ദ​​ന ശേ​​ഷി. അ​​ഡ്നോ​​ക് ഡ്രി​​ല്ലി​​ങ്ങി​​ന് 2022ൽ ​​അ​​റ്റാ​​ദാ​​യ​​ത്തി​​ൽ 33 ശ​​ത​​മാ​​നം വ​​ർധ​​ന​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ ആ​​ദ്യ അ​​തി​​വേ​​ഗ ഹൈ​​ഡ്ര​​ജ​​ൻ റീ ​​ഫ്യു​​വ​​ലി​​ങ് സ്റ്റേ​​ഷ​​ൻറെ നി​​ർമാ​​ണ​​വും തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. മ​​സ്ദ​​ർ സി​​റ്റി​​യി​​ലാ​​ണ് വെ​​ള്ള​​ത്തി​​ൽ നി​​ന്ന് ശു​​ദ്ധ​​മാ​​യ ഹൈ​​ഡ്ര​​ജ​​ൻ ഉ​​ൽപ്പാ​​ദി​​പ്പി​​ക്കു​​ന്ന നി​​ല​​യം സ്ഥാ​​പി​​ക്കു​​ന്ന​​ത്. കു​​റ​​ഞ്ഞ കാ​​ർബ​​ൺ പു​​റ​​ന്ത​​ള്ള​​ൽ മാ​​ർഗ​​ങ്ങ​​ൾക്കാ​​യി അ​​ഡ്‌​​നോ​​ക് 55.1 ബി​​ല്യ​​ൻ ദി​​ർഹ​​മാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കു​​തി​​ച്ചു​​യ​​ർന്ന് റി​​യ​​ൽ എ​​സ്റ്റേ​​റ്റ്
2023ൻറെ ആ​​ദ്യ പ​​കു​​തി​​യി​​ൽ അ​​ബൂ​​ദ​​ബി​​യി​​ലെ റി​​യ​​ൽ എ​​സ്റ്റേ​​റ്റ് മേ​​ഖ​​ല​​യി​​ലെ വി​​ദേ​​ശ പ്ര​​ത്യ​​ക്ഷ നി​​ക്ഷേ​​പം 834.6 ദ​​ശ​​ല​​ക്ഷം ദി​​ർഹം ആ​​യി വ​​ർധി​​ച്ച​​താ​​യി ക​​ണ​​ക്ക്. 2022ലെ ​​ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് 363 ശ​​ത​​മാ​​ന​​ത്തി​​ൻറെ വ​​ർധ​​ന​​വാ​​ണ് ഈ ​​വ​​ർഷം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. അ​​ബൂ​​ദ​​ബി ന​​ഗ​​ര ഗ​​താ​​ഗ​​ത വ​​കു​​പ്പാ​​ണ് ക​​ണ​​ക്ക് പു​​റ​​ത്തു​​വി​​ട്ട​​ത്. നി​​ക്ഷേ​​പ​​ത്തി​​ൻറെ 34 ശ​​ത​​മാ​​നം സ​​അ​​ദി​​യാ​​ത്ത് ഐ​​ല​​ൻഡി​​ലും 28 ശ​​ത​​മാ​​നം യാ​​സ് ഐ​​ല​​ൻഡി​​ലു​​മാ​​യാ​​ണു​​ള്ള​​ത്. അ​​ൽ ജു​​ർഫ് 12 ശ​​ത​​മാ​​നം, അ​​ൽ റീം ​​ഐ​​ല​​ൻഡ് 11 ശ​​ത​​മാ​​നം അ​​ൽ ഷം​​ഖ 8 ശ​​ത​​മാ​​നം എ​​ന്നി​​വ​​യാ​​ണ് നി​​ക്ഷേ​​പം കൂ​​ടു​​ത​​ലാ​​യി ന​​ട​​ന്ന മ​​റ്റു മൂ​​ന്ന് ദ്വീ​​പു​​ക​​ൾ.

എ​​മി​​റേ​​റ്റി​​ലെ വി​​ക​​സി​​ത മേ​​ഖ​​ല​​ക​​ളി​​ൽ ഭൂ​​മി വി​​ൽക്കു​​ന്ന​​തി​​ന് അ​​ബൂ​​ദ​​ബി ന​​ഗ​​ര, ഗ​​താ​​ഗ​​ത വ​​കു​​പ്പ് പു​​തി​​യ ഏ​​കീ​​കൃ​​ത ക​​രാ​​ർ മാ​​തൃ​​ക കൊ​​ണ്ടു​​വ​​ന്നി​​രു​​ന്നു. നി​​ക്ഷേ​​പ​​ക​​രും ഡ​​വ​​ല​​പ​​ർമാ​​രു​​മാ​​യു​​ള്ള വി​​ശ്വാ​​സ്യ​​ത​​യും സു​​താ​​ര്യ​​ത​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും വ​​സ്തു വാ​​ങ്ങു​​ക​​യും വി​​ൽക്കു​​ക​​യും ചെ​​യ്യു​​ന്ന ന​​ട​​പ​​ടി ല​​ഘൂ​​ക​​രി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള​​താ​​ണ് യു​​നി​​ഫൈ​​ഡ് കോ​​ൺട്രാ​​ക്ട് ടെം​​പ്ലേ​​റ്റ് കൊ​​ണ്ടു​​വ​​ന്ന​​ത്.

സ്വ​​ദേ​​ശി ഭ​​വ​​ന പ​​ദ്ധ​​തി​​ക​​ൾ, പു​​തു​​ത​​ല​​മു​​റ വി​​കാ​​സം
സ്വീ​​ഹാ​​നി​​ൽ 572.1 ദ​​ശ​​ല​​ക്ഷം ദി​​ർഹ​​മി​​ൻറെ ഭ​​വ​​ന​​പ​​ദ്ധ​​തി​​യാ​​ണ് വ​​രു​​ന്ന​​ത്. സ്വ​​ദേ​​ശി​​ക​​ൾക്കു​​ള്ള 200ലേ​​റെ വീ​​ടു​​ക​​ളാ​​ണ് സ്വീ​​ഹാ​​നി​​ൽ നി​​ർമി​​ക്കു​​ന്ന​​ത്. ബ​​നി​​യാ​​സ്, അ​​ൽ സം​​ഹ റീ​​ജ്യ​​നു​​ക​​ളി​​ൽ ഭ​​വ​​ന​​ങ്ങ​​ൾ നി​​ർമി​​ക്കാ​​ൻ 7 ബി​​ല്യ​​ൻ ദി​​ർഹ​​മി​​ൻറെ പ​​ദ്ധ​​തി​​യും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. യാ​​സ് ഐ​​ല​​ൻഡി​​ൻറെ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ 8 ബി​​ല്യ​​ൻ ദി​​ർഹ​​മി​​ൻറെ താ​​മ​​സ​​കേ​​ന്ദ്ര പ​​ദ്ധ​​തി​​യാ​​ണ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

51 ദ​​ശ​​ല​​ക്ഷം ച​​തു​​ര​​ശ്ര മീ​​റ്റ​​റി​​ലാ​​ണ് പ​​ദ്ധ​​തി. അ​​ബൂ​​ദ​​ബി ന​​ഗ​​ര​​ത്തി​​ൻറെ​​യും ക​​ട​​ൽതീ​​ര​​ത്തി​​ൻറെ​​യും പ​​നോ​​ര​​മി​​ക് കാ​​ഴ്ച ദൃ​​ശ്യ​​മാ​​വു​​ന്ന നി​​ല​​യി​​ലാ​​വും താ​​മ​​സ​​കേ​​ന്ദ്രം നി​​ർമി​​ക്കു​​ക. പ​​ദ്ധ​​തി അ​​ബൂ​​ദ​​ബി​​ക്ക് 16 കി​​ലോ​​മീ​​റ്റ​​ർ ബീ​​ച്ച് അ​​ട​​ക്കം 53.5 കി​​ലോ​​മീ​​റ്റ​​ർ തീ​​ര​​പ്ര​​ദേ​​ശം കൂ​​ടി സ​​മ്മാ​​നി​​ക്കും.

നി​​ർമി​​ത ബു​​ദ്ധി, സാ​​റ്റ​​ലൈ​​റ്റ്
നി​​ർമി​​ത ബു​​ദ്ധി ഉ​​പ​​യോ​​ഗി​​ച്ച് ക​​ണ്ടെ​​ത്തു​​ക​​യും രൂ​​പ​​ക​​ൽപ്പ​​ന ചെ​​യ്യു​​ക​​യും ചെ​​യ്ത മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ച്ച് രോ​​ഗി​​ക​​ളി​​ൽ പ​​രീ​​ക്ഷ​​ണം ആ​​രം​​ഭി​​ച്ച​​ത് ഈ ​​മേ​​ഖ​​ല​​യി​​ൽ രാ​​ജ്യ​​ത്തെ ശ്ര​​ദ്ധേ​​യ​​മാ​​യ മു​​ന്നേ​​റ്റ​​മാ​​ണ്. ശ്വാ​​സ​​ത​​ട​​സ്സ​​മു​​ണ്ടാ​​ക്കു​​ന്ന ശ്വാ​​സ​​കോ​​ശ​​രോ​​ഗ​​ത്തെ ചി​​കി​​ൽസി​​ക്കു​​ന്ന​​തി​​നു​​ള്ള മ​​രു​​ന്ന് വി​​ക​​സി​​പ്പി​​ച്ച ശേ​​ഷ​​മാ​​ണ് നി​​ർമി​​ത ബു​​ദ്ധി ഉ​​പ​​യോ​​ഗി​​ച്ച് ഇ​​വ രോ​​ഗി​​ക​​ളി​​ൽ പ​​രീ​​ക്ഷി​​ക്കു​​ന്ന​​ത്.

നി​​ർമി​​ത ബു​​ദ്ധി ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ൾ നി​​ർമി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന അ​​റ​​ബി​​ക് ഭാ​​ഷാ സോ​​ഫ്റ്റ് വെ​​യ​​റി​​നും രൂ​​പം ന​​ൽകി​​യി​​ട്ടു​​ണ്ട്. അ​​റ​​ബി​​കും ഇം​​ഗ്ലീ​​ഷും സം​​യോ​​ജി​​ത​​മാ​​യ വി​​പു​​ല​​മാ​​യ ഡാ​​റ്റ​​ക​​ളി​​ൽ നി​​ന്നാ​​യി രൂ​​പം ന​​ൽകി​​യ ജെ​​യ്സി​​ൽ 1300 കോ​​ടി പാ​​രാ​​മീ​​റ്റ​​റു​​ക​​ളാ​​ണ് അ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. സാ​​റ്റ​​ലൈ​​റ്റ് മു​​ഖേ​​ന നെ​​യ്മീ​​നെ(​​കി​​ങ്ഫി​​ഷ്) ട്രാ​​ക്ക് ചെ​​യ്യാ​​നു​​ള്ള ലോ​​ക​​ത്തി​​ലെ ആ​​ദ്യ പ​​ദ്ധ​​തി​​ക്കും തു​​ട​​ക്കം കു​​റി​​ച്ചി​​ട്ടു​​ണ്ട്.

മി​​സൈ​​ൽ നി​​ർമാ​​ണ കേ​​ന്ദ്രം
രാ​​ജ്യ​​ത്തി​​ൻറെ പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ അ​​ബൂ​​ദ​​ബി​​യി​​ൽ മി​​സൈ​​ൽ നി​​ർമാ​​ണ കേ​​ന്ദ്രം തു​​റ​​ന്നി​​ട്ടു​​ണ്ട്. മി​​സൈ​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ സം​​യു​​ക്ത​​മാ​​യി വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​ടി​​ത്ത​​റ​​യൊ​​രു​​ക്കു​​ന്ന​​താ​​ണ് യു.​​എ.​​ഇ​​യും എം.​​ബി.​​ഡി.​​എ​​യും സ​​ഹ​​ക​​രി​​ക്കു​​ന്ന അ​​ബൂ​​ദ​​ബി​​യി​​ലെ മി​​സൈ​​ൽ നി​​ർമാ​​ണ കേ​​ന്ദ്രം.

യൂ​​റോ​​പ്പി​​ന് പു​​റ​​ത്തു​​ള്ള എം.​​ബി.​​ഡി.​​എ​​യു​​ടെ ആ​​ദ്യ കേ​​ന്ദ്ര​​മാ​​ണ് അ​​ബൂ​​ദ​​ബി​​യി​​ലെ മി​​സൈ​​ൽ എ​​ൻജി​​നീ​​യ​​റി​​ങ് സെ​​ൻറ​​ർ. ത​​വ​​സു​​ൻ ടെ​​ക്‌​​നോ​​ള​​ജി ഇ​​ന്നൊ​​വേ​​ഷ​​നി​​ലെ​​യും എം.​​ബി.​​ഡി.​​എ​​യി​​ലെ​​യും എ​​ൻജി​​നീ​​യ​​ർമാ​​രു​​ടെ സം​​യു​​ക്ത സം​​ഘ​​മാ​​ണ് അ​​ബൂ​​ദ​​ബി​​യി​​ലെ മി​​സൈ​​ൽ നി​​ർമാ​​ണ കേ​​ന്ദ്ര​​ത്തി​​ൽ പ്ര​​വ​​ർത്തി​​ക്കു​​ക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *