Posted By user Posted On

ഈ വർഷത്തെ അവസാന മഹ്സൂസ് നറുക്കെടുപ്പിൽ രണ്ട് മൾട്ടി മില്യനയർമാർ: നിങ്ങൾക്കും നേടാം ഭാ​ഗ്യസമ്മാനം

ദുബൈ: തുടർച്ചയായി വൻതുകയുടെ സമ്മാനങ്ങൾ നൽകുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിൻറെ 2023ലെ അവസാന നറുക്കെടുപ്പിൽ രണ്ട് ഭാഗ്യശാലികൾക്ക് വമ്പൻ സമ്മാനങ്ങൾ. ഇയർ എൻഡ് പ്രൊമോഷൻ കൂടി ഉൾപ്പെടുന്ന നറുക്കെടുപ്പിൽ രണ്ട് വിജയികളാണ് മഹ്സൂസിലൂടെ മൾട്ടി മില്യനയർമാരായത്. ഇതോടെ മഹ്സൂസ് മില്യനയർമാരുടെ എണ്ണം 66. ആയി. ഇതിന് പുറമെ 100 റാഫിൾ പ്രൈസ് വിജയികൾക്ക് 1,295,000 ദിർഹം സമ്മാനമായി നൽകുകയും ചെയ്തു.2023 ഡിസംബർ 30 ശനിയഴ്ച നടന്ന 161-ാമത് നറുക്കെടുപ്പിൽ 236,979 വിജയികൾ ആകെ 24,052,185 ദിർഹത്തിൻറെ സമ്മാനങ്ങൾ സ്വന്തമാക്കി.

ഒന്നാം സമ്മാനം നറുക്കെടുത്ത അഞ്ച് സംഖ്യകളിൽ അഞ്ചും യോജിച്ച് വന്ന രണ്ട് വിജയികൾ 20,000,000, ദിർഹം സ്വന്തമാക്കി. ഇവർ 10,000,000 ദിർഹം വീതം നേടി.
രണ്ടാം സമ്മാനം- നറുക്കെടുത്ത അഞ്ച് സംഖ്യകളിൽ 4 അക്കങ്ങൾ യോജിച്ചു വന്നതിലൂടെ 119 പേർ ആകെ 150,000 ദിർഹം സ്വന്തമാക്കി. ഓരോരുത്തരും 1,260 ദിർഹം വീതം നേടി.
മൂന്നാം സമ്മാനം- 3 അക്കങ്ങൾ യോജിച്ചു വന്ന 3,627 പേർ AED 150,000 ദിർഹം നേടി. 41 ദിർഹം വീതം ഓരോരുത്തരും സ്വന്തമാക്കി.
നാലാം സമ്മാനം- 2 അക്കങ്ങൾ യോജിച്ച് വന്നതിലൂടെ 43,051 വിജയികൾ 35 ദിർഹം വിലയുള്ള ഒരു സൗജന്യ മഹ്സൂസ് ടിക്കറ്റ് വീതം സ്വന്തമാക്കി (ആകെ 1,506,785 ദിർഹം).
അഞ്ചാം സമ്മാനം- 1 അക്കം മാത്രം യോജിച്ചു വന്ന 190,080 വിജയികൾ അഞ്ച് ദിർഹം വീതം നേടി (ആകെ 950,400 ദിർഹം).
റാഫിൾ സമ്മാനങ്ങൾ 100 വിജയികൾ 100,000 ദിർഹം മുതൽ 4500 ദിർഹം വരെ നേടി.

എല്ലാ റാഫിൾ ഐഡികളും www.mahzooz.ae സന്ദർശിച്ച് അറിയാം. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മഹ്സൂസിൻറെ പുതിയ മൾട്ടി മില്യനയർമാരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *