Posted By user Posted On

പുതുവർഷത്തിൽ പുതിയ പേരുമായി യുഎഇയിലെ അഞ്ച്​ ഹോട്ടലുകൾ

ദുബൈ: പുതുവർഷത്തിൽ ദുബൈയിലെ അഞ്ച്​ പ്രമുഖ ഹോട്ടലുകൾ പുതിയ പേര്​ സ്വീകരിക്കും. അഡ്രസ്​ ബൊളിവാഡ്​, അഡ്രസ്​ ദുബൈ മാൾ, അഡ്രസ്​ ദുബൈ മറീന, വിദ ഡൗൺടൗൺ ദുബൈ ഹോട്ടൽ, ഓട്ടോഗ്രാഫ്​ കലക്ഷൻ ഹോട്ടൽ എന്നിവയുടെ ബ്രാൻഡ്​ നെയിമുകളിലാണ്​ മാറ്റം. അഡ്രസ്​ ബൊളിവാഡിൻറെ പേര്​ ജനുവരി ഒന്നുമുതൽ കെംപിൻസ്കി ബെളിവാഡ്​ എന്നാകും.

അഡ്രസ്​ ദുബൈ മാളിൻറെ പേര്​ കെംപിൻസ്കി സെൻട്രൽ അവന്യു ദു​ബൈ എന്നും അഡ്രസ്​ ദുബൈ മറിന ജെ.ഡബ്ല്യു മാറിയോട്ട്​ ഹോട്ടൽ മറീന എന്നും വിദ ഡൗൺടൗൺ ദു​ബൈ ഹോട്ടൽ​ ഹോട്ടൽ ബൊളിവാഡ്​ എന്നും മാറും. ഓട്ടോഗ്രാഫ്​ കലക്ഷൻ ആൻഡ്​ മൻസിൽ ഡൗൺടൗൺ ദുബൈ ഹോട്ടൽ ഹെറിറ്റേജ്​ ഹോട്ടൽ ഓട്ടോഗ്രാഫ്​ കലക്ഷൻ എന്നുമായി മാറും.

അബൂദബി നാഷനൽ ഹോട്ടൽസ് (എ.ഡി.എൻ.എച്ച്​)​ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ കെംപിൻസ്കി ഹോട്ടൽസ്​ ആൻഡ്​ മാറിയോട്ട്​ ഇൻറർനാഷനലുമായി സഹകരണം പ്രഖ്യാപിച്ചതോടെയാണ്​ നിലവിലെ ഹോട്ടലുകളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ചത്​.

കെംപിൻസ്കിയുമായി സഹകരണത്തിലൂടെ അതിഥികൾക്ക്​ സമാനതകളില്ലാത്ത ആഡംബര അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന്​ അബൂദബി നാഷനൽ ഹോട്ടൽസ്​ ചീഫ്​ എക്സിക്യുട്ടീവ്​ ഓഫിസർ ഖാലിദ്​ ആനിബ്​ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *