Posted By user Posted On

ഗ​സ്സ​യി​ൽ​ നി​ന്നെ​ത്തി​ച്ച ര​ണ്ടു​പേ​ർ യുഎഇ മ​രി​ച്ചു

അ​ബൂ​ദ​ബി: യു​ദ്ധ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​കി​ത്സ​ക്കാ​യി ഗ​സ്സ​യി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ൽ എ​ത്തി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. 58ഉം 63​ഉം വ​യ​സ്സു​കാ​രാ​യ ര​ണ്ടു​പേ​രാ​ണ്​ മ​രി​ച്ച​തെ​ന്ന്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ർ​ബു​ദ രോ​ഗി​ക​ളാ​യ ഇ​രു​വ​രെ​യും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​​ങ്ങ​ളോ​ടെ​യാ​ണ്​ രാ​ജ്യ​ത്തെ​ത്തി​ച്ച​ത്. ഇ​രു​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ഗ​സ്സ​യി​ൽ​നി​ന്നെ​ത്തി​ച്ച 58കാ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​രി​ച്ചി​രു​ന്നു. ഡി​സം​ബ​ർ ആ​റി​ന്​ അ​ർ​ബു​ദ​ബാ​ധി​ത​നാ​യ ആ​റു വ​യ​സ്സു​കാ​ര​നും അ​ബൂ​ദ​ബി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.

യു.​എ.​ഇ പ്ര​സി​ഡ​ൻറ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻറെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ യു​ദ്ധ​ത്തി​ൽ പ​രി​​ക്കേ​റ്റ​വ​രെ​യും കാ​ൻ​സ​ർ രോ​ഗി​ക​ളെ​യും ചി​കി​ത്സി​ക്കു​ന്ന​തി​ന്​ രാ​ജ്യ​ത്തെ​ത്തി​ച്ച​ത്. ആ​റു​​ വി​മാ​ന​ങ്ങ​ളാ​ണ്​ നി​ല​വി​ൽ രാ​ജ്യ​ത്ത്​ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളും രോ​ഗി​ക​ളു​മാ​യി എ​ത്തി​യി​ട്ടു​ള്ള​ത്. 1000 പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ​യും 1000 കാ​ൻ​സ​ർ രോ​ഗി​ക​ളെ​യും ഗ​സ്സ​യി​ൽ നി​ന്ന്​ എ​ത്തി​ച്ച്​ യു.​എ.​ഇ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സി​ക്കു​മെ​ന്നാ​ണ്​ പ്ര​സി​ഡ​ൻറ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. റ​ഫ ഗ​സ്സ​യി​ൽ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി ആ​രം​ഭി​ച്ചും യു.​എ.​ഇ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *