സൗജന്യമായി ലഭിച്ച ടിക്കറ്റ് തുണച്ചു: ബിഗ് ടിക്കറ്റിലൂടെ ഇന്ത്യൻ പ്രവാസിക്ക് സ്വന്തം 15 മില്യൺ ദിർഹം സമ്മാനം
ബിഗ് ടിക്കറ്റ് സീരീസ് 258 ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടി ഇന്ത്യൻ പൗരനായ ആശിഷ് മൊഹോൽക്കർ. അക്കൗണ്ട് മാനേജറായി ദുബായിൽ ജോലി ചെയ്യുകയാണ് ആശിഷ്. ബൈ 2 ഗെറ്റ് വൺ പ്രൊമോഷനിലൂടെ എടുത്ത ഫ്രീ ടിക്കറ്റാണ് ആശിഷിന് ഭാഗ്യം കൊണ്ടുവന്നത്. തനിക്ക് ലഭിച്ച സമ്മാനം എങ്ങനെ ചെലവഴിക്കണം എന്നതിൽ ആശിഷ് ഇനിയും തീരുമാനം എടുത്തിട്ടില്ല. കുടുംബത്തോട് സംസാരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
പത്ത് ഭാഗ്യശാലികളും ഇതേ നറുക്കെടുപ്പിൽ സ്വർണ്ണ സമ്മാനങ്ങൾ നേടി. മൊത്തം 5,90,000 ദിർഹത്തിന്റെ മൂല്യമുള്ള സമ്മാനങ്ങളാണ് ഇവർ നേടിയത്. ഓൺലൈനായി എടുത്ത 006898 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ മിലു കുര്യൻ എന്ന മത്സരാർത്ഥി ഒരു പുത്തൻ റേഞ്ച് റോവർ വെലാർ കാർ സ്വന്തമാക്കി.
ഡിസംബർ മാസം ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് ജനുവരി മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം സ്വന്തമാകും. ഇത് കൂടാതെ ടിക്കറ്റ് എടുക്കുന്നവർക്ക് നാല് വ്യത്യസ്തമായ അവസരങ്ങൾ കൂടെയുണ്ട് വിജയിക്കാൻ. ഓരോ ആഴ്ച്ചയും ഒരു മില്യൺ ദിർഹവും നേടാൻ ഇതേ ടിക്കറ്റിലൂടെ കഴിയും.
തേഡ് പാർട്ടി പേജുകളിലൂടെ ടിക്കറ്റ് വാങ്ങുന്നവർ ടിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കണം. ഏറ്റവും പുതിയ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫോളോ ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)