Posted By user Posted On

ഗൾഫിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം

കിഴക്കൻ സൗദിയിലെ ജുബൈലിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ് ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവറെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്റഫിയ ഡിസ്ട്രിക്ടിലാണ് ബുധനാഴ്ച വൈകിട്ട് അപകടം സംഭവിച്ചത്. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥിനികൾ അവരുടെ സഹോദരനോടൊപ്പം സ്വകാര്യവാഹനത്തിൽ പോകുകയായിരുന്നു.
അപകട വിവരമറിഞ്ഞ ഉടൻ സിവിൽ ഡിഫൻസ്, ട്രാഫിക്, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, റെഡ് ക്രസൻറ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി. പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *