Posted By user Posted On

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ

റാസൽഖൈമ: എയർ അറേബ്യയുടെ റാസൽഖൈമയിൽ നിന്ന് കോഴിക്കോടിനുള്ള പുതിയ സർവീസിന് ‘ഹൗസ്ഫുൾ’ തുടക്കം. വിമാനത്താവളത്തിൽ നടന്ന പ്രൗഢ ചടങ്ങിൽ റാക് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ എൻജിനീയർ ശൈഖ് സാലിം ബിൽ സുൽത്താൻ അൽ ഖാസിമി സർവീസിൻറെ ഉദ്ഘാടനം നിർവഹിച്ചു. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്. റാക് വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് പത്ത് വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുള്ളതായി അധ്യക്ഷത വഹിച്ച എയർ അറേബ്യ സി.ഇ.ഒ ആദിൽ അൽ അലി പറഞ്ഞു.

ആ​ദ്യ​പ​ടി​യാ​യി മൂ​ന്നു വി​മാ​ന​ങ്ങ​ളാ​ണ് സ​ർവി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഭാ​വി​യി​ൽ സ​ർവി​സ് വ​ർധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം തു​ട​ർന്നു.റാ​സ​ൽഖൈ​മ​യി​ലെ ആ​ദ്യ​സ​ന്ദ​ർശ​നം ത​ൻറെ നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന സ​ർവി​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നാ​യ​ത് കൂ​ടു​ത​ൽ സ​ന്തോ​ഷം ന​ൽകു​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ​ൻ കോ​ൺസ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ പ​റ​ഞ്ഞു. ഇ​ത് വ​ട​ക്ക​ൻ എ​മി​റേ​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നും കോ​ൺസ​ൽ ജ​ന​റ​ൽ തു​ട​ർന്നു. സ​ർ​വി​സ് റാ​സ​ൽ​ഖൈ​മ​യി​ലേ​ക്ക്​​ കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​​ളെ ആ​ക​ർ​ഷി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചു

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *