Posted By user Posted On

അ​പ​ക​ട​മ​ര​ണം; യുഎഇയിൽ മ​രു​ഭൂ​മി അ​ട​ച്ചു

ഷാ​ർ​ജ​യി​ലെ അ​ൽ ഫാ​യ മ​രു​ഭൂ​മി​യി​ൽ അ​പ​ക​ട​ത്തി​ൽ യു​വാ​വ്​ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ മ​രു​ഭൂ​മി​യിലേക്കുള്ള പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. മ​രു​ഭൂ​മി​യി​ലെ മ​ണ​ൽ കൂ​ന​യി​ൽ റൈ​ഡി​ങ്ങി​നി​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ഏ​ഷ്യ​ക്കാ​ര​നാ​യ 18കാ​ര​ൻ വെ​ള്ളി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ഷാ​ർ​ജ പൊ​ലീ​സ്​ ഈ ​പ്ര​ദേ​ശ​ത്തേ​ക്ക്​ പ്ര​വേ​ശ​നം ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. സു​ര​ക്ഷാ​നി​യ​മ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ത്ത​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ൽ ഫാ​യ പൂ​ർ​ണ​മാ​യും അ​ട​ച്ച​തെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി. നി​യ​മ​വി​രു​ദ്ധ​മാ​യ ഓ​ഫ്റോ​ഡ്​ ഡ്രൈ​വി​ങ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ​യും അ​വ​രെ അ​നു​ഗ​മി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ജീ​വ​ന് അ​പ​ക​ട​ക​ര​മാ​ണ്​ -മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ അ​ൽ സാ​രി അ​ൽ ശം​സി പ്ര​സ്താ​വി​ച്ചു. അ​ന​ധി​കൃ​ത​വും അ​ശ്ര​ദ്ധ​വു​മാ​യ ഡ്രൈ​വി​ങ്​ ത​ട​യു​ന്ന​തി​നാ​യി ഷാ​ർ​ജ പൊ​ലീ​സ് നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. വി​നോ​ദ​ത്തി​നാ​യി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ മ​ണ​ൽ നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്റ്റ​ണ്ട് ചെ​യ്യു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ക​ര​മാ​യ പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​ടി​യ​ന്ത​ര ന​മ്പ​ർ (999) വ​ഴി ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *