Posted By user Posted On

ഗ​സ്സ​യി​ൽ ക​ട​ൽ​വെ​ള്ള ശു​ദ്ധീ​ക​ര​ണ കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ യു.​എ.​ഇ

ദു​ബൈ: യു​ദ്ധ​ത്തി​ൻറെ കെ​ടു​തി​യി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന​തി​ന്​ ക​ട​ൽ​വെ​ള്ള ശു​ദ്ധീ​ക​ര​ണ കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി യു.​എ.​ഇ. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യി​ന്റ് ഓ​പ്പ​റേ​ഷ​ൻ​സ് ക​മാ​ൻ​ഡ് ‘ഗാ​ല​ന്റ് നൈ​റ്റ്-3’ ഓ​പ​റേ​ഷ​ൻറെ ഭാ​ഗ​മാ​യാ​ണ്​ റ​ഫ​യി​ൽ മൂ​ന്ന് പ്ലാ​ന്റു​ക​ൾ നി​ർ​മ്മി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്.യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ ഫ​ല​സ്തീ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് ‘ഗാ​ല​ന്റ് നൈ​റ്റ്-3’ ഓ​പ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത്. ഓ​രോ പ്ലാ​ന്റി​ന്റെ​യും ഉ​ൽ​പാ​ദ​ന ശേ​ഷി പ്ര​തി​ദി​നം 2ല​ക്ഷം ഗാ​ല​നാ​യി​രി​ക്കും. മൊ​ത്തം പ്ര​തി​ദി​നം 6ല​ക്ഷം ഗാ​ല​ൻ വെ​ള്ളം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ലൂ​ടെ 3ല​ക്ഷം ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യും. ഫ​ല​സ്തീ​നി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന യു.​എ.​ഇ​യു​ടെ ച​രി​ത്ര​പ​ര​മാ​യ നി​ല​പാ​ടി​ൻറെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്ര​സ​ന്റ്, ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ഫൗ​ണ്ടേ​ഷ​ൻ, സാ​യി​ദ് ചാ​രി​റ്റ​ബി​ൾ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ന​വം​ബ​ർ 5ന്​ ‘​ഗാ​ല​ന്റ് നൈ​റ്റ്-3’ ആ​രം​ഭി​ച്ച​ത്.ഇ​തി​ൻറെ ഭാ​ഗ​മാ​യി യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ൽ​സി​ക്കു​ന്ന​തി​ന്​ യു.​എ.​ഇ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​മെ​ന്ന്​ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഫീ​ൽ​ഡ്​ ആ​ളു​പ​ത്രി​യി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളു​മാ​യി വി​മാ​ന മാ​ർ​ഗം എ​ത്തി​ച്ചി​ട്ടു​ണ്ട്. 150 കി​ട​ക്ക​ക​ളു​ള്ള ഫീ​ൽ​ഡ് ആ​ശു​പ​ത്രി ഒ​ന്നി​ല​ധി​കം ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സ്ഥാ​പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, അ​ന​സ്‌​തേ​ഷ്യ, ജ​ന​റ​ൽ സ​ർ​ജ​റി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, പീ​ഡി​യാ​ട്രി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി എ​ന്നീ വ​കു​പ്പു​ക​ൾ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജീ​ക​രി​ക്കും. ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, ദ​ന്ത​ചി​കി​ത്സ, സൈ​ക്യാ​ട്രി, ഫാ​മി​ലി മെ​ഡി​സി​ൻ എ​ന്നി​വ​ക്കു​ള്ള ക്ലി​നി​ക്കു​ക​ളും ഇ​വി​ടെ​യു​ണ്ടാ​കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *