Posted By user Posted On

സ്വർണത്തിൽ മുക്കിയ ലുങ്കി, ഫ്ലാസ്കിനുള്ളിൽ സ്വർണ്ണ ലായനി; യുഎഇയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്ന് 2 കോടിയോളം രൂപയുടെ സ്വർണം പിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി രണ്ടു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി കൈതപ്പറമ്പിൽ സുഹൈബിനെ (34) ആണ് കസ്റ്റംസ് എയർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. സുഹൈബിന്റെ പക്കൽ നിന്ന് ഫ്ലാസ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മിശ്രിത രൂപത്തിൽ കടത്തിയ 1.959 കിലോ സ്വർണം കണ്ടെത്തിയത്. ഏകദേശം 1.2 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. മറ്റൊരു യാത്രക്കാരനായ തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറിന്റെ (28) പക്കൽ നിന്ന് സ്വർണലായനിയിൽ മുക്കിയ ശേഷം മടക്കി ബാഗിനുള്ളിൽ സൂക്ഷിച്ച ലുങ്കികളും പിടികൂടി. 10 ലുങ്കികളാണ് പിടികൂടിയത്. ഈ ലുങ്കികളുടെ ഭാരം 4.3 കിലോഗ്രാമായിരുന്നു.ബാഗേജ് എക്സ്റേ പരിശോധന നടത്തിയപ്പോൾ സംശയം തോന്നിയാണ് സാധനങ്ങൾ കസ്റ്റഡിയിലെടുത്തത്. ലുങ്കിയിൽ നിന്നു സ്വർണം വേർതിരിച്ച് അളവെടുക്കുന്നതിന് കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു. ഏകദേശം ഒരു കിലോഗ്രാം സ്വർണം ഈ ലുങ്കികളിൽ ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഏകദേശം 60 ലക്ഷം രൂപ വില വരും.ദുബായിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *