Posted By user Posted On

യുഎഇയിലെ പെട്രോൾ പമ്പിലുണ്ടായ തീപിടുത്തം നിയന്ത്രിച്ച തൊഴിലാളികൾക്ക് ആദരവ്

യുഎഇയിലെ പെട്രോൾ പമ്പിലുണ്ടായ തീപിടുത്തം നിയന്ത്രിച്ച തൊഴിലാളികൾക്ക് ആദരം. അടുത്തിടെ ഒരു വാഹനത്തിന് പെട്രോൾ പമ്പിൽ വെച്ച് തീപിടയ്ക്കുകയും ഒരു കൂട്ടം തൊഴിലാളികൾ തീ അണയ്ക്കാൻ സഹായിക്കുകയും ചെയ്തു. വാഹനത്തിന് തീപിടിച്ച സംഭവത്തിൽ വേഗത്തിലും കാര്യക്ഷമമായും പ്രതികരിച്ചതിന് ENOC സ്റ്റേഷനിലെ തൊഴിലാളികളെ പോലീസ് ആദരിച്ചു. പൊ​ലീ​സ്​ അ​ധി​കൃ​ത​ർ പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി​യാ​ണ്​ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ച​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​പെ​ട​ൽ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന്​ ല​ഹ്​​ബാ​ബ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ല​ഫ്. കേ​ണ​ൽ റാ​ശി​ദ്​ മു​ഹ​മ്മ​ദ്​ സാ​ലിം പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ​ക്ക്​ ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി. സം​ഭ​വം ന​ട​ന്ന സ്ഥ​ല​വും സ​മ​യ​വും അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ‘വി ​റീ​ച്ച്​​ഔ​ട്ട്​ ടു ​താ​ങ്ക്​ യൂ’ ​എ​ന്ന പേ​രി​ൽ പൊ​ലീ​സ്​ അ​സാ​ധാ​ര​ണ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്​ ഒ​രു​ക്കി​യ​ത്. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു​ക്കി​യ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്​ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും നി​റ​ക്കു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ക​രി​ച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *