Posted By user Posted On

യുഎഇയിലെ പ്രധാന റോഡ് ഭാ​ഗികമായി അടച്ചു

ഷാ​ർ​ജ: ചൊ​വ്വാ​ഴ്ച മു​ത​ൽ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ മ​ലീ​ഹ​യി​ലേ​ക്ക്​ പോ​കു​ന്ന റോ​ഡി​ൻറെ ഒ​രു ഭാ​ഗം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ക്കും. ഒ​രു മാ​സ​ത്തേ​ക്കാ​ണ്​ റോ​ഡ്​ അ​ട​ക്കു​ന്ന​തെ​ന്ന്​ ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ അ​റി​യി​ച്ച​ത്. യാ​ത്ര​ക്കാ​ർ ഈ ​കാ​ല​യ​ള​വി​ൽ ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ റോ​ഡി​ൻറെ ദു​ബൈ ഭാ​ഗ​ത്തേ​ക്കു​ള്ള ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​വേ​ണ്ടി അ​ട​ച്ചി​രു​ന്നു. ഷാ​ർ​ജ​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ പോ​കു​ന്ന യാ​ത്ര​ക്കാ​ർ എ​മി​റേ​റ്റ്​​സ്​ റോ​ഡി​ൽ എ​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന റോ​ഡാ​ണി​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *