Posted By user Posted On

ആറ് വർഷമായി ജയിലിൽ കഴിയുന്ന അച്ഛനെ ഒരുനോക്കു കാണണമെന്ന് മകൾ; ആഗ്രഹം നിറവേറ്റി യുഎഇ പൊലീസ്

ദുബായ്∙ തന്‍റെ ജന്മദിനത്തിൽ, ജയിലിൽ കഴിയുന്ന പിതാവിനെ കാണണമെന്ന യുവതിയുടെ ആഗ്രഹം ദുബായ് പൊലീസ് നിറവേറ്റി.  യുഎഇയിലെത്തിയ യുവതി ജന്മദിനത്തിൽ പിതാവിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ദുബായ് പൊലീസിനെ ബന്ധപ്പെടുകയായിരുന്നെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്‌ഷനൽ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ബ്രി. മർവാൻ അബ്ദുൽകരീം ജൽഫർ പറഞ്ഞു. ആറു വർഷം മുമ്പ് ജോലി അന്വേഷിച്ച് നാടുവിട്ട് യുഎഇയിലെത്തിയ പിതാവിനെ അതിനു ശേഷം യുവതി കണ്ടിട്ടില്ലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളിൽപെട്ട് തടവിലായതോടെ അദ്ദേഹത്തിനു കുടുംബവുമായുള്ള ബന്ധം മുറിഞ്ഞു. കോവിഡിനെത്തുടർന്ന് ജയിലിൽ സന്ദർശകർക്കു വിലക്കുണ്ടായിരുന്നെന്ന് ബ്രി. ജൽഫർ പറഞ്ഞു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്‌ഷനൽ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം വിഷ്വൽ കമ്യൂണിക്കേഷൻ രീതികളിലേക്ക് മാറുകയും ചെയ്തു. രാജ്യത്തിനകത്തായാലും പുറത്തായാലും തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിയും. ഈ സമീപനം ജയിൽ അന്തരീക്ഷത്തെ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. ‌

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *