Posted By user Posted On

യുഎഇയിലെ ഈ എമിറേറ്റിൽ പുതിയ നിയമങ്ങൾക്ക് അം​ഗീകാരം; അറിയാം വിശദമായി

ഷാ​ർ​ജ: ഷാ​ർ​ജ ബ്രോ​ഡ്‌​കാ​സ്റ്റി​ങ്​ അ​തോ​റി​റ്റി​യി​ലും (എ​സ്‌.​ബി.‌​എ) ഷാ​ർ​ജ ഇ​ല​ക്‌​ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ് ഗ്യാ​സ് അ​തോ​റി​റ്റി​യി​ലും (സേ​വ) പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ അം​ഗീ​കാ​രം. എ​സ്‌.​ബി.‌​എ​യി​ൽ 20 ജീ​വ​ന​ക്കാ​രെ​യും സേ​വ​യി​ൽ 200 ജീ​വ​ന​ക്കാ​രെ​യു​മാ​ണ്​ നി​യ​മി​ക്കു​ന്ന​ത്. ഷാ​ർ​ജ ഡി​പ്പാ​ർ​ട്മെ​ൻറ്​ ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്‌​സു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് ഷാ​ർ​ജ​യി​ലെ മ​ധ്യ​മേ​ഖ​ല​യി​ലെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ​യും വി​വി​ധ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​ത്. കൂ​ടാ​തെ ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ൾ​ക്കാ​യി 248 സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്കും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി അം​ഗീ​കാ​രം ന​ൽ​കി.ഇ​തി​നു​മു​മ്പ് അം​ഗീ​ക​രി​ച്ച ആ​ദ്യ ബാ​ച്ചി​ലെ 264 സ്കോ​ള​ർ​ഷി​പ്പി​ന് തു​ട​ർ​ച്ച​യാ​യാ​ണ് ര​ണ്ടാ​മ​ത്തെ ബാ​ച്ചി​ൽ 248 സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്കു​കൂ​ടി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഷാ​ർ​ജ ബ്രോ​ഡ്‌​കാ​സ്റ്റി​ങ്​ അ​തോ​റി​റ്റി​യി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന ‘ഡ​യ​റ​ക്ട് ലൈ​ൻ’ പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി ഉ​ത്ത​ര​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *