Posted By user Posted On

യുഎഇയിൽ പ്രവാസി കൗ​മാ​ര​ക്കാ​ര​ൻറെ മൂ​ക്കി​ൽനി​ന്ന് 105 ഗ്രാം ​ട്യൂ​മ​ർ നീ​ക്കം​ചെ​യ്തു

ദു​ബൈ: കൗ​മാ​ര​ക്കാ​ര​ൻറെ മൂ​ക്കി​ൽനി​ന്ന് 105 ഗ്രാം ​ട്യൂ​മ​ർ നീ​ക്കം​ചെ​യ്തു. ഷാ​ർജ​യി​ലെ മെ​ഡ്കെ​യ​ർ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന സ്‌​കാ​ർലെ​സ് എ​ൻഡോ​സ്‌​കോ​പി​ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​​യാ​ണ്​ ട്യൂ​മ​ർ നീ​ക്കി​യ​ത്. മൊ​റോ​ക്ക​ൻ പൗ​ര​നാ​യ 14കാ​ര​ൻ യൂ​സ​ഫ് മ​സ്ബാ​ഹി​ക്കാ​ണ്​ 150,000 വ്യ​ക്തി​ക​ളി​ൽ ഒ​രാ​ൾക്ക് സം​ഭ​വി​ക്കു​ന്ന അ​പൂ​ർവ ട്യൂ​മ​റാ​യ ജു​വ​നൈ​ൽ നാ​സോ​ഫ​റിം​ഗ​ൽ ആ​ൻജി​യോ​ഫി​ബ്രോ​മ (ജെ.​എ​ൻ.​എ) ഘ​ട്ടം-​അ​ഞ്ച് ബാ​ധി​ച്ച​ത്. 105 ഗ്രാം ​ഭാ​ര​മു​ള്ള ട്യൂ​മ​ർ നീ​ക്കം​ചെ​യ്യാ​നു​ള്ള സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ മൊ​റോ​ക്കോ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും ഡോ​ക്ട​ർമാ​ർ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർന്ന് ഷാ​ർജ​യി​ലെ മെ​ഡ്‌​കെ​യ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർമാ​ർ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.ഇ.​എ​ൻ.​ടി സ്‌​പെ​ഷ​ലി​സ്റ്റ് പ്ര​ഫ. ഡോ. ​ടി.​എ​ൻ. ജാ​ന​കി​റാം, ക​ൺസ​ൾട്ട​ൻറ്​ ഒ​ട്ടോ​ലാ​രിം​ഗോ​ള​ജി ഡോ. ​സെ​യ്ദ് അ​ൽഹ​ബാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ.​എ​ൻ.​ടി ഡോ​ക്ട​ർമാ​ർ, ന്യൂ​റോ സ​ർജ​ന്മാ​ർ, അ​ന​സ്തെ​റ്റി​സ്റ്റു​ക​ൾ, തീ​വ്ര​പ​രി​ച​ര​ണ വി​ദ​ഗ്ധ​ർ എ​ന്നി​വ​ര​ട​ങ്ങി​യ മ​ൾട്ടി ഡി​സി​പ്ലി​ന​റി ടീം ​ആ​റു​മ​ണി​ക്കൂ​ർ നീ​ണ്ട സ​ങ്കീ​ർണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ്​ ട്യൂ​മ​ർ നീ​ക്കി​യ​ത്.അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഒ​രു പ​ര​മ്പ​ര ഉ​ൾപ്പെ​ട്ട ഈ ​ശ​സ്ത്ര​ക്രി​യ, ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൻറെ മു​ന്നേ​റ്റ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന അ​തു​ല്യ നേ​ട്ട​മാ​ണെ​ന്ന്​ ഷാ​ർജ മെ​ഡ്കെ​യ​ർ ഹോ​സ്പി​റ്റ​ലി​ലെ സ്പെ​ഷ​ലി​സ്റ്റ് ഇ.​എ​ൻ.​ടി ഡോ. ​ടി.​എ​ൻ. ജാ​ന​കി റാം ​പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ തു​ട​ർച്ച​യാ​യി കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ രോ​ഗി​ക​ൾക്ക് സാ​ധ്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച പ​രി​ച​ര​ണം ന​ൽകു​ക എ​ന്ന​താ​ണ് മെ​ഡ്‌​കെ​യ​റി​ൻറെ ല​ക്ഷ്യ​മെ​ന്നും ഡോ. ​ജാ​ന​കി​റാം കൂ​ട്ടി​ച്ചേ​ർത്തു

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *