Posted By user Posted On

emirates id പ്രവാസികൾക്കിതാ ഒരു സന്തോഷ വാ‍ർത്ത; എ​മി​റേ​റ്റ്‌​സ് ഐ.​ഡി വി​വ​ര​ങ്ങൾ ഇനി ഓ​ൺലൈ​നായി തിരുത്താം; തീ‍​ർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അ​ബൂ​ദ​ബി: എ​മി​റേ​റ്റ്‌​സ് ഐ.​ഡി​യി​ലെ വ്യ​ക്തി​വി​വ​ര​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ൾ ഓ​ൺലൈ​നാ​യി വ​രു​ത്താ​ൻ emirates id സൗ​ക​ര്യ​വു​മാ​യി ഫെ​ഡ​റ​ൽ, സി​റ്റി​സ​ൻഷി​പ് അ​തോ​റി​റ്റി. അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റ്, സ്മാ​ർട്ട് ആ​പ്ലി​ക്കേ​ഷ​ൻ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി താ​മ​സ​വി​വ​ര​ങ്ങ​ൾ മാ​റ്റി​ന​ൽകാം. വ്യ​ക്തി​വി​വ​ര​ങ്ങ​ളി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നും പ്ര​ഫ​ഷ​ന​ൽ മാ​റ്റ​ങ്ങ​ൾ ചേ​ർക്കു​ന്ന​തി​നും പാ​സ്‌​പോ​ർട്ട് വി​വ​ര​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ൾക്കും പു​തി​യ പൗ​ര​ത്വം ല​ഭി​ച്ചാ​ൽ അ​ക്കാ​ര്യം ചേ​ർക്കു​ന്ന​തി​നും ഓ​ൺലൈ​ൻ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ​ർവി​സ് ഫീ​സ് ഇ​ടാ​ക്കും.ക​സ്റ്റ​മ​ർ ഹാ​പി​ന​സ് സെ​ൻറ​റു​ക​ൾ മു​ഖേ​ന​യും അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​മു​ള്ള ടൈ​പ്പി​ങ് ഓ​ഫി​സു​ക​ൾ മു​ഖേ​ന​യും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ക​ള​ർഫോ​ട്ടോ, പാ​സ്‌​പോ​ർട്ടി​ൻറെ പ​ക​ർപ്പ്, സ്‌​പോ​ൺസ​റു​ടെ ഒ​പ്പോ​ടു​കൂ​ടി​യ അ​പേ​ക്ഷ, എ​മി​റേ​റ്റ്‌​സ് ഐ.​ഡി കാ​ർഡി​ൻറെ ഇ​രു​വ​ശ​ങ്ങ​ളു​ടെ​യും പ​ക​ർപ്പ് എ​ന്നി​വ​യാ​ണ് മാ​റ്റം വ​രു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർപ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യു​ള്ള രേ​ഖ​ക​ൾ.200 ദി​ർഹ​മാ​ണ് അ​പേ​ക്ഷാ​ഫീ​സ്. സ്മാ​ർട്ട് സ​ർവി​സി​നു​ള്ള ഫീ​സാ​യ 100 ദി​ർഹ​വും ഇ-​സ​ർവി​സി​നു​ള്ള 50 ദി​ർഹ​വും ഫെ​ഡ​റ​ൽ അ​തോ​റി​റ്റി​യു​ടെ ഫീ​സാ​യ 50 ദി​ർഹ​വും ഉ​ൾപ്പെ​ടെ​യാ​ണ് ഈ ​തു​ക. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർപ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *