Posted By user Posted On

mers യുഎഇയിൽ പ്രവാസി യുവാവിന് മെ‍​ർസ് വൈറസ് ബാധ, സമ്പ​ർ​ക്കം പു​ല​ർ​ത്തി​യവർ നിരീക്ഷണത്തിൽ; ജാ​ഗ്രത നി‍ർദേശം

ദു​ബൈ: ജൂ​ൺ മാ​സം അ​ൽ​ഐ​നി​ൽ പ്ര​വാ​സി യു​വാ​വി​ന് മെ​ർസ് (മി​ഡി​ൽ​ഈ​സ്റ്റ് റെ​സ്പി​റേ​റ്റ​റി സി​ൻ‍ഡ്രോം കൊ​റോ​ണ വൈ​റ​സ്) mers ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. രോ​ഗം ബാ​ധി​ച്ച 28കാ​ര​നു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 108 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ്​ പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജൂ​ൺ മൂ​ന്നി​നും ഏ​ഴി​നും പ​ല​ത​വ​ണ​ക​ളി​ലാ​യി രോ​ഗി ഛർ​ദി, മൂ​ത്ര​മൊ​ഴി​ക്കു​മ്പോ​ൾ വേ​ദ​ന തു​ട​ങ്ങി​യ പ്ര​യാ​സ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ ജൂ​ൺ എ​ട്ടി​നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​ച്ച ഇ​യാ​ൾ​ക്ക്​ ജൂ​ൺ 21ന് ​ന​ട​ത്തി​യ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗി​ യു.​എ.​ഇ​ക്ക്​ പു​റ​ത്ത്​ യാ​ത്ര ചെ​യ്യു​ക​യോ രോ​ഗ​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഒ​ട്ട​ക​ങ്ങ​ളു​മാ​യോ മ​റ്റു മൃ​ഗ​ങ്ങ​ളു​മാ​യോ ബ​ന്ധ​പ്പെ​ട്ടി​ട്ടു​മി​ല്ലെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.യു.​എ.​ഇ​യി​ൽ പൊ​തു​വേ അ​പൂ​ർ​വ​മാ​യ രോ​ഗ​മാ​ണി​ത്. അ​ബൂ​ദ​ബി പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്രം രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന്​ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ ദി​വ​സം മു​ത​ൽ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​മാ​ണ്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ രോ​ഗ​ബാ​ധ പ​ക​രാ​തി​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *