
യുഎഇ: ഫുജൈറയിൽ നേരിയ ഭൂചലനം
യുഎഇയിലെ ഫുജൈറയിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. എമിറേറ്റിലെ ധഡ്‌ന പരിസരത്ത് രാവിലെ 10.51 ന് നേരിയ ഭൂചലനം കണ്ടെത്തിയതായി എൻസിഎം അറിയിച്ചു. രാജ്യത്ത് ചില സമയങ്ങളിൽ ഇത്തരം ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും, പ്രദേശത്തെ ഭൂകമ്പങ്ങളെക്കുറിച്ച് താമസക്കാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ നേരത്തെ പറഞ്ഞിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)