കടുത്ത ചൂട് ; വാഹനങ്ങളിൽ അമിതഭാരം കയറ്റരുതെന്ന മുന്നറിയിപ്പുമായി അഭ്യന്തരമന്ത്രാലയം
രാജ്യത്ത് ചൂട് കനക്കുന്നതിനാൽ വാഹനങ്ങളിൽ അമിതഭാരം കയറ്റരുതെന്ന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. അന്തരീക്ഷം ചുട്ടുപൊള്ളുന്നതിനാൽ വാഹനങ്ങളിലെ അമിതഭാരം വലിയ അപകടങ്ങൾക്ക് കാരണമായേക്കും. ഇനിമുതൽ സുരക്ഷാ ഉദ്യോഗസ്ഥർ ദീർഘ ദൂരം യാത്ര ചെയ്യുന്ന വാഹനങ്ങൾ പരിശോദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചെറു വാഹനങ്ങളിൽ അമിത ഭാരം കയറ്റിയാൽ 500 ദിർഹം പിഴ ഈടാക്കും. വാഹനത്തിലെ ചരക്ക് ഭദ്രമാക്കേണ്ടത് വാഹന ഉടമയുടെ ബാധ്യതയാണെന്നു ഫെഡറൽ ട്രാഫിക് കൗൺസിൽ മേധാവി ബ്രിഗേഡിയർ ഹുസൈൻ അൽ ഹാരിസി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം തുടക്കമിട്ട ഉഷ്ണകാല ക്യാംപയിന്റെ ഭാഗമായി റോഡുകൾ നിരീക്ഷിക്കും. ക്യാംപയ്ന്റെ ഭാഗമായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ട്രാഫിക് സുരക്ഷാ നിർദേശങ്ങളടങ്ങിയ ബ്രോഷറുകൾ വിതരണം ചെയ്യുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)