cyber crime
Posted By user Posted On

സൈബർ തട്ടിപ്പ്; ജാഗ്രത നിർദ്ദേശവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്

സൈബർ തട്ടിപ്പുകൾ രാജ്യത്ത് പലയിടത്തും കൂടിവരുന്ന സാഹചര്യത്തിൽ ബോധവത്കരണവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. ഡി​ജി​റ്റ​ല്‍ സം​ര​ക്ഷ​ണം, സു​ര​ക്ഷി​ത സ​മൂ​ഹം (മ​സൂ​ലി​യ) എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് മൂ​ന്നു​മാ​സം നീ​ളു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടിക​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി യൂ​സു​ഫ് സ​ഈ​ദ് അ​ല്‍ അ​ബ്രി പ​റ​ഞ്ഞു. ആളുകൾക്ക് നിരന്തരമായി എമിറേറ്റ്സ് പോസ്റ്റിന്റെ പേരിലും, ബാങ്കിന്റെ പേരിലും മെസ്സേജും, ഫോൺ വിളികളും ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഫോണിൽ ലഭിക്കുന്ന സംശയകരമായ ലിങ്കുകൾ ഓപ്പൺ ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സം​ശ​യം തോ​ന്നു​ന്ന ഫോ​ണ്‍ വി​ളി​ക​ളോ ഇ-​മെ​യി​ലോ വ​ന്നാ​ല്‍ ഉ​ട​ന്‍ പൊ​ലീ​സി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 8002626ലോ, [email protected] ​മെ​യി​ലി​ലോ അ​റി​യി​ക്ക​ണം. അ​ബൂ​ദ​ബി പൊ​ലീ​സി​ന്‍റെ സ്മാ​ര്‍ട്ട് ആ​പ്പി​ലൂ​ടെ​യും വി​വ​രം കൈ​മാ​റാം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *