Posted By user Posted On

fire force യുഎഇയിൽ മരക്കപ്പലിന് തീപിടിച്ചു

ദു​ബൈ: ദു​ബൈ ക​ട​ലി​ൽ മരക്ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 3.27ഓ​ടെ​യാ​ണ് സം​ഭ​വം. ഫ്ലൈ​ബോ​ർ​ഡ് fire force​ ഉ​പ​യോ​ഗി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തെ​ന്ന് ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. വി​വ​രം ല​ഭി​ച്ച ഉ​ട​ൻ അ​ഗ്നി​ര​ക്ഷ​സേ​ന സ്ഥ​ല​ത്തെ​ത്തു​ക​യും ഫ്ലൈ​ബോ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ വെ​ള്ള​ത്തി​നു​മീ​തെ ഉ​യ​ർ​ന്നു​പൊ​ങ്ങി​ മരക്ക​പ്പ​ലി​ലേക്കക്ക്​ വെ​ള്ളം ചീ​റ്റു​ക​യു​മാ​യി​രു​ന്നു. 4.15ഓ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഇ​തി​ൻറെ ചി​ത്ര​വും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. വെ​ള്ള​ത്തി​ൽ വെ​ച്ചു​ണ്ടാ​കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ നേ​രി​ടാ​നാ​യി ​ഫ്ലൈ​ബോ​ർ​ഡു​ക​ളും സ്​​കൈ ജെ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ദു​ബൈ ​പൊ​ലീ​സ്​ സേ​ന​ക്ക്​ നേ​ര​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *