Posted By user Posted On

വൈദ്യുതാഘാതമേറ്റ് ദുബായില്‍ മലയാളി യുവവനിതാ എൻജിനീയറുടെ മരണം; സംഭവിച്ചത്

ദുബായ്∙ ദുബായിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മലയാളി യുവ വനിതാ എൻജിനീയറുടെ മരണം യുഎഇയിലെ മലയാളി സമൂഹത്തിൽ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. യഥാർഥത്തിൽ എങ്ങനെയാണ് വൈദ്യുതാഘാതമേറ്റതെന്ന് എന്നറിയാനായിരുന്നു, യുഎഇയിലെ മലയാളി സമൂഹത്തിന്റെ ശ്രമം. നീതുവിൻ്റെ മൃതദേഹം ഇന്നലെ കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ സംസ്കരിച്ചത്. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വ്യാഴാഴ്ച ദുബായ് അൽ തവാറിലെ താമസ സ്ഥലത്ത് ദാരുണമായി മരിച്ചത്. വിശാഖ് ഗോപിയുടെ സുഹൃത്തും അക്കാഫ് അസോസിയേഷൻ ഭാരവാഹിയായ എ. എസ്. ദീപു മനോരമ ഒാൺലൈനിനോട് അന്ന് സംഭവിച്ച കാര്യങ്ങൾ വിശദമാക്കുന്നു.

ദുബായ് അല്‍ തവാർ 3ലെ വില്ലയ്ക്ക് പുറത്തെ ഔട്ട് ഹൗസിലായിരുന്നു നീതുവും കുടുംബവും താമസിച്ചിരുന്നത്. വിശാഖ് ഗോപി മക് ഡെര്‍നോട് എന്ന നിർമാണ കമ്പനിയിൽ എൻജിനീയറായിരുന്നു. ഇദ്ദേഹവും വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. ഭർത്താവിനോടും കെജി 2 വിദ്യാർഥിയായ ഏക മകൻ നിവി(6)യുമായി സമയം ചെലവഴിച്ച ശേഷം വൈകിട്ട് ഏഴിന് നീതു കുളിമുറിയിൽ കയറിയതായിരുന്നു. ഇതേ സമയം തന്നെ വീട്ടുജോലിക്കാരി രാത്രി ഭക്ഷണം തയ്യാറാക്കാനായി അടുക്കളയിലുമായിരുന്നു.

വെള്ള ടാപ് തുറന്ന വീട്ടുജോലിക്കാരിയുടെ കൈയിൽ നിന്ന് പാത്രം തെറിച്ചുപോയതോടൊപ്പം കുളിമുറിയിൽ നിന്ന് നീതുവിൻ്റെ ഒച്ചയും കേട്ടു. രണ്ടാമതും ഒച്ച കേട്ടതോടെ വീട്ടുജോലിക്കാരി അങ്ങോട്ടോടി. അപ്പോഴേയ്ക്കും വിശാഖും അവിടെയെത്തി. അകത്ത് നിന്ന് കുറ്റിയിട്ടിരുന്ന കുളിമുറിയുടെ വാതിൽ ക്രിക്കറ്റ് കളിക്കാരനായ വിശാഖ് തന്റെ ബാറ്റ് കൊണ്ട് അടിച്ചു തകർത്തു തുറന്നു. അകത്ത് പ്രവേശിച്ചപ്പോൾ വാട്ടർ ഷവർ കൈയിൽ പിടിച്ച് വീണുകിടക്കുന്ന പ്രിയതമയെയാണ് കണ്ടത്. ബോധമറ്റ് കിടക്കുകയായിരുന്ന നീതുവിന് വിശാഖ് സിപിആർ നൽകിയെങ്കിലും പ്രതികരണമില്ലായിരുന്നു. ഉടൻ ആംബുലൻസ് വിളിച്ചു ആശുപത്രിയിലെത്തിച്ചു. അപ്പോഴേയ്ക്കും അവർ ഇൗ ലോകത്തോട് വിടപറഞ്ഞിരുന്നു. 

കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ളയാളാണ് വിശാഖ്. നീതു ഇവിടെയെത്തിയിട്ട് 10 വർഷമെങ്കിലും ആയിരിക്കാമെന്ന് എ. എസ്. ദീപു പറയുന്നു. വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും കഴിഞ്ഞിരുന്ന ഒരു കുടുംബമാണ് ശിഥിലമായത്.

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *