Posted By user Posted On

urtle foodകുവൈത്തിൽ നിന്ന് വിട്ടയച്ച കടലാമകൾ ഇന്ത്യൻ തീരത്തെത്തി

കുവൈത്ത് സിറ്റി: കുവൈത്ത് പരിസ്ഥിതി സമിതി അധികൃതർ വിട്ടയച്ച കടലാമ ഇന്ത്യൻ തീരത്തെത്തി. രണ്ടായിരം കിലോ മീറ്റർ താണ്ടിയാണ് ഇവ എത്തിയത്. കഴിഞ്ഞ turtle food ഓഗസ്റ്റിലാണ് കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതി അധികൃതർ പുനരധിവിസിപ്പിച്ച രണ്ട് കടലാമകളെ ട്രാക്കിംഗ് ഉപകരണം ഘട്ടിപ്പിച്ചു തുറന്നു വിട്ടത്.ഇതിൽ ഒന്നാണ് ഇന്ത്യയുടെ പടിഞ്ഞാറൻ കടൽ തീരത്ത് എത്തിയത്.ഇതിൽ രണ്ടാമത്തേത് നിലവിൽ സൗദി അറേബ്യയുടെ തെക്കൻ തീരത്താണുള്ളത് . വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുവാനും അവയെ കുറിച്ച് പഠനം നടത്തുവാനും ലക്ഷ്യ മിട്ടു കൊണ്ടാണ് കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതി ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് സാങ്കേതിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള അൽ സൈദാൻ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *