Posted By user Posted On

gold smuggling യുഎഇയിൽ നിന്നും നാട്ടിലേക്ക് കടത്താൻ ശ്രമിച്ചത് ലക്ഷങ്ങളുടെ സ്വർണം; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

കരിപ്പൂർ: യുഎഇയിൽ നിന്നും നാട്ടിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ gold smuggling. ഷാർജയിൽ നിന്നും വന്ന യാത്രക്കാരനാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ കരിപ്പൂരിലെത്തിയ പയ്യന്നൂർ സ്വദേശി നങ്ങാരത്ത് മുഹമ്മദ്‌ അമീനാ(33)ണ് പിടിയിലായത്. ഇയാളിൽ നിന്നും 661 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 35 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമിശ്രിതമാണ് പിടിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *